വൈറ്റ് ഹൗസില്‍ അനുസരണക്കേട് കാട്ടി ; യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നായകളെ പുറത്താക്കി

അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസില്‍ നിന്നും രണ്ടു നായ്ക്കളെ പുറത്താക്കി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്ത് നായകളായ ച്യാമ്പും മേജറുമാണ് പുറത്തായവര്‍. പ്രസിഡന്റിലെ വസതിയിലെ ചില സുരക്ഷ ഉദ്യോ?ഗസ്ഥരെ മേജര്‍ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അതുപോലെ ഇരുവരും അക്രമസക്തരാണെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ആരെയാണ് മേജറും ചാമ്പും കടിച്ചതെന്ന് വ്യക്തമല്ല എങ്കിലും ഇരുവരെയും വൈറ്റ് ഹൗസില്‍ നിന്ന് പ്രസിഡന്റിന്റെ കുടുംബത്തിനോടൊപ്പം ഡെല്‍വെയറില്‍ എത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്. ച്യാമ്പ് 2008ലാണ് ബൈഡന്റെ കുടുംബത്തിലെത്തിയത്. മേജറാകട്ടെ ഇരുവരുടെ കൂടെ എത്തിയട്ട് മൂന്ന് വര്‍ഷം മാത്രമെ ആയിട്ടുള്ളൂ. എന്നാലും ബൈഡനും ജില്ലും ഏറ്റവും പ്രിയപ്പെട്ടവരാണ് ഇരുവരും.

നേരത്തെ ചാമ്പിനെയും മേജറിനെയും എത്തിക്കുന്നതിന് മുമ്പ് ബൈഡനും ഭാര്യയും ആദ്യ ഒരുമിച്ച് കുറച്ച് ദിവസം വൈറ്റ് ഹൗസില്‍ തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇരു നായകളെ തങ്ങളോടൊപ്പം ചേര്‍ക്കുകയായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും പുതിയ വസതി ഒട്ടും ഇഷ്ടമായില്ല എന്നുള്ളതിന്റെ തെളിവാണ് ഇരുവരും അനുസരണക്കേട് കാട്ടിയതും. മറ്റുള്ളവരെ ആക്രമിച്ചതും.