ജൂണ്‍ മുതല്‍ നികുതി അടയ്ക്കണം ; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നിര്‍ദ്ദേശവുമായി യൂ ട്യൂബ്
കണ്ടന്റ് ക്രിയേറ്റര്‍മാര്‍ തങ്ങള്‍ക്ക് നികുതി നല്‍കണമെന്ന വ്യവസ്ഥയുമായി യൂട്യൂബ്. അമേരിക്കയ്ക്ക് പുറത്തുള്ള ക്രിയേറ്റര്‍മാരാണ് നികുതി നല്‍കേണ്ടത്. ഈ വര്‍ഷം ജൂണ്‍ മുതല്‍ പുതിയ നിബന്ധന നിലവില്‍ വരും. നികുതി സംബന്ധിയായ വിവരങ്ങള്‍ ആഡ്‌സെന്‍സില്‍ രേഖപ്പെടുത്തണമെന്നും യൂട്യൂബ് ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് ആണ് നികുതി അടയ്ക്കാന്‍.
നികുതി വിവരങ്ങള്‍ എത്രയും വേഗം ആഡ്‌സെന്‍സില്‍ രേഖപ്പെടുത്തണമെന്നാണ് യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൃത്യമായി നികുതി പിടിക്കുന്നതിനു വേണ്ടിയാണ് ഇത്. മെയ് 31നു മുന്‍പായി വിവരം രേഖപ്പെടുത്തിയില്ലെങ്കില്‍ ആകെ വരുമാനത്തിന്റെ 24 ശതമാനം തുക നികുതിയായി അടയ്‌ക്കേണ്ടി വരും. നികുതി വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ അമേരിക്കയിലെ കാഴ്ചക്കാരില്‍ നിന്ന് ക്രിയേറ്റര്‍മാര്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് 0-30 ശതമാനം നികുതി അടക്കേണ്ടി വരും. വിവിധ രാജ്യങ്ങളിലുള്ള ആളുകള്‍ക്ക് വിവിധ തുകകളാവും നികുതിയായി അടക്കേണ്ടത്. ഇന്ത്യയില്‍ ഇത് 15 ശതമാനമാണ്.