അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണുകള്‍ പിന്നിട്ട ; ആദ്യ ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരമായി മിതാലി രാജ്
അന്തരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ 10,000 റണുകള്‍ നേടിയ ആദ്യ വനിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ലോക വനിത ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വനിതാ താരം കൂടിയാണ് മിതാലി. നേട്ടം കൈവരിച്ച ആദ്യ താരം ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സാണ്. ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സ് 309 ക്രിക്കറ്റ് മത്സരങ്ങളിലായി 10,273 റണുകളാണ് നേടിയത്. ദക്ഷിണ ആഫ്രിക്കയ്ക്ക് എതിരായി നടന്ന മൂന്നാം ഏകദിനത്തിലൂടെയാണ് മിതാലി രാജ് നേടിയ റണുകള്‍ 10, 000 ആയത്. ഇന്ന് നടന്ന മത്സരത്തില്‍ 50 ബോളില്‍ 36 റണെടുത്താണ് മിതാലി ഔട്ട് ആയത്. 311 മത്സരങ്ങളില്‍ പങ്കെടുത്ത് മൂന്ന് ഫോര്മാറ്റുകളിലായി ആണ് മിതാലി ഈ നേട്ടം കൈവരിച്ചത്. മിതാലിയുടെ പേരിലുള്ള മറ്റ് റെക്കോര്‍ഡുകള്‍ 75 അര്‍ദ്ധ സെഞ്ചുറികളും 8 സെഞ്ചുറികളുമാണ്.
51 ശരാശരിയില്‍ നിന്ന 10 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 663 റണുകളാണ് മിതാലി നേടിയത്. 214 ആണ് മിതാലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 10 ടെസ്റ്റ് മത്സരങ്ങളുടെ നേട്ടങ്ങളില്‍ 1 സെഞ്ചുറിയും 4 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 50.64 ശരാശരിയില്‍ നിന്ന 212 ഏകദിന മത്സരങ്ങളാണ് മിതാലി പങ്കെടുത്തിട്ടുള്ളത്. ഈ 212 മത്സരങ്ങളില്‍ നിന്നായി 6974 റണുകള്‍ നേടാന്‍ മിതാലിക്ക് സാധിച്ചു.ഏകദിന മത്സരങ്ങളില്‍ നിന്ന് 7 സെഞ്ച്വറികളും 54 അര്‍ദ്ധ സെഞ്ച്വറികളും നേടിയെടുക്കാന്‍ മിതാലിക്ക് സാധിച്ചിരുന്നു. ഇതില്‍ 125ആണ് ഉയര്‍ന്ന സ്‌കോര്‍ . 89 T20 മത്സരങ്ങളില്‍ നിന്നായി 2364 റണുകള്‍ നേടാനും മിതാലിക്ക് സാധിച്ചിരുന്നു. 17 അര്‍ദ്ധ സെഞ്ച്വറികളും T20 മത്സരങ്ങളിലെ നേട്ടങ്ങളില്‍ മിതാലിക്ക് സ്വന്തമായി ഉണ്ട്.