ഇന്‍ഷുറന്‍സ് കാശ് ലഭിക്കാന്‍ സ്വന്തം കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന് 212 വര്‍ഷം തടവ് ശിക്ഷ
ഇന്‍ഷുറന്‍സ് കാശ് ലഭിക്കാന്‍ തന്റെ രണ്ടു മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന് 212 വര്‍ഷം തടവ് ശിക്ഷ. അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ ലെ ജില്ല കോടതിയാണ് കൊലപാതകിയ്ക്ക് 212 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ പ്രതികള്‍ക്ക് വിധിച്ചതില്‍ ഏറ്റവും ഉയര്‍ന്ന കാലയളവിലുള്ള ശിക്ഷയാണിത്. അലി എഫ് എല്‍മസായേ9 എന്ന 45കാരനാണ് കോടതി പരമാവധി ശിക്ഷ നല്‍കിയിരിക്കുന്നത്. തടവ് ശിക്ഷക്ക് പുറമെ 261,751 ഡോളര്‍ ഇന്‍ഷുറ9സ് കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ഇന്‍ഷുറന്‍സ് നേടിയെടുക്കുന്നതിനായി തന്റെ 13ഉം 8 ഉം വയസുള്ള രണ്ട് കുട്ടികളേയും ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം. കൊല്ലപ്പെട്ട കുട്ടികള്‍ രണ്ടുപേരും ഓട്ടിസം ബാധിതരാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വ്യാജ മെയില്‍ ഉപയോഗിക്കല്‍, വ്യക്തിത്വ തട്ടിപ്പ്, അനധികൃതമായി സ്വത്ത് സമ്പാദിക്കല്‍ തുടങ്ങിയവ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പൈശാചികവും ക്രൂരവുമായ പ്രവര്‍ത്തിയെന്നാണ് ശിക്ഷ വിധിച്ചുകൊണ്ട് കോടതി പ്രസ്താവിച്ചത്. അതിവിദഗ്ധമായി കള്ളം പറയുന്നയാളും അത്യാര്‍ത്തിക്കാരനുമായ പ്രതി നിഷ്ഠൂരമായ കൊലപാതകത്തിന് പോലും മടിയില്ലാത്തയാളെന്നും ഡിസ്ട്രിക്റ്റ് ജഡ്ജ് വിധി പുറപ്പെടുവിച്ച അവസരത്തില്‍ പറഞ്ഞു.
2015 ഏപ്രില്‍ 9നാണ് സംഭവം നടക്കുന്നത്. ലോസ് ആഞ്ചലസ് തുറമുഖത്തിനടുത്തുള്ള സാ9 പെഡ്രോ ഏരിയയിലെ പാലം വഴി എല്‍മസായേ9 തന്റെ മു9 ഭാര്യയെയും രണ്ട് മക്കളേയും വാഹനത്തില്‍ കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് പാലത്തിനു മുകളില്‍ നിന്ന് വാഹനം ഓടിച്ച് താഴേക്ക് തള്ളിയിട്ട് ഇയാള്‍ കൃത്യം നിര്‍വഹിച്ചു. തുടര്‍ന്ന് ഇയാള്‍ നീന്തി രക്ഷപ്പെട്ടു. നീന്തല്‍ വശമില്ലാതിരുന്ന ഇയാളുടെ ഭാര്യയെ അടുത്തുള്ള മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. എന്നാല്‍, കുട്ടികള്‍ രണ്ടുപേരും കാര്‍ സീറ്റിന്റെ നടുവില്‍ കുടുങ്ങിക്കിടന്നതിനാല്‍ രക്ഷപെടുത്താനായില്ല. ഭീമമായ തുകയ്ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി എടുത്തതിന് ശേഷമായിരുന്നു 45കാരനായ ഇയാള്‍ ക്രൂരകൃത്യത്തിന് മുതിര്‍ന്നത്. കൊലപാതകത്തിന് മുന്‍പ് വ്യക്തമായ പ്ലാനി0ഗ് ഇയാള്‍ നടത്തിയിരുന്നുവെങ്കിലും പോലീസ് പിടിയിലാവുകയായിരുന്നു.