ലൈംഗിക ബന്ധത്തിനിടെ ജനനേന്ദ്രിയം വികസിച്ച് പൊട്ടി ; യുവാവിനെ ഡോക്ടര്‍മാര്‍ രക്ഷപെടുത്തി

കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ജനനേന്ദ്രിയം മൂന്നിരട്ടി വികസിച്ച് പൊട്ടിയ യുവാവിനെ ഒടുവില്‍ ഡോക്ടര്‍മാര്‍ രക്ഷപെടുത്തി. ആന്‍ഡി, ബ്രീ എന്ന് പേരുള്ള കമിതാക്കളാണ് ഇവര്‍. ജീവിതത്തില്‍ ഉണ്ടായ യഥാര്‍ത്ഥ മെഡിക്കല്‍ സംഭവങ്ങള്‍ അവതരിപ്പിക്കുന്ന Sex Sent Me to the ER എന്ന പരിപാടിയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്.

അമേരിക്കന്‍ സ്വദേശികളായ ഇവര്‍ റോഡ് ട്രിപ്പിനിടെ സഞ്ചരിച്ച വാഹനം ഒരു പെട്രോള്‍ സ്റ്റേഷനില്‍ ഒതുക്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് എന്തോ പന്തിയല്ല എന്ന കാര്യം ഇവര്‍ക്ക് മനസ്സിലായത്. ശേഷം വൈദ്യസഹായം തേടാന്‍ ശ്രമിക്കുകയായിരുന്നു.സംഭവത്തിന് ശേഷം 45 മിനിറ്റ് വണ്ടിയോടിച്ചാണ് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ എത്തിയതും ജനനേന്ദ്രിയത്തില്‍ പൊട്ടല്‍ സംഭവിച്ച കാര്യം കണ്ടെത്തി ഡോക്ടര്‍ യുവാവിനോട് പറഞ്ഞു.

എന്നാല്‍ ശസ്ത്രക്രിയയ്ക്കായി ഇപ്പോള്‍ പൊട്ടലുള്ള ഭാഗത്തിന്റെ മറുവശത്തു കൂടി ചെറിയ പൊട്ടല്‍ സംഭവിക്കേണ്ടതുണ്ട് എന്ന് ഡോക്ടര്‍ വിശദീകരിച്ചു. ഇല്ലെങ്കില്‍ ഭാവിയില്‍ ഉദ്ധാരണത്തിനും മറ്റും തടസമുണ്ടാവും എന്ന കാര്യവും വ്യക്തമാക്കി. ഒടുവില്‍ നാലാഴ്ച ശാരീരിക ബന്ധം തീര്‍ത്തും ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് ഡോക്ടര്‍ യുവാവിനെ രക്ഷപെടുത്തി. അതേസമയം പരിപാടിയുടെ റേറ്റിങ് കൂട്ടുവാന്‍ ഇങ്ങനെയുള്ള ഇല്ലാക്കഥകള്‍ പടച്ചു വിടുകയാണ് എന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.