എത്ര നാള്‍: വിയന്നയില്‍ നിന്നും പ്രചോദനം പകരുന്ന പുതിയ ഗാനം റിലീസിന് തയ്യാറെടുക്കുന്നു
ഫാദര്‍ ഡേവിസ് ചിറമേലിന്റെ ഹങ്കര്‍ ഹണ്ട് , വണ്‍ ഡേ വണ്‍ മീല്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്ന പുതിയൊരു ഗാനം വിയന്നയില്‍ നിന്നും റിലീസിങ്ങിനായി ഒരുങ്ങുന്നു. പ്രചോദനാത്മകവും വളരെ ആകാംക്ഷ നിറഞ്ഞതുമായ ‘എത്ര നാള്‍’ എന്ന പേരില്‍ പുറത്തിറക്കുന്ന ആല്‍ബം മാര്‍ച്ച് അവസാനത്തോടുകൂടി പ്രേക്ഷകന് ലഭ്യമാക്കും.
ജനപ്രീതി നേടിയ നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയനും പ്രശസ്ത സംഗീതജ്ഞനുമായ ഫാദര്‍ വില്‍സണ്‍ മേച്ചേരിലാണ് ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും. വിയന്ന മലയാളിയായ അന്തരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഉദ്യോഗസ്ഥനായ ജാക്‌സണ്‍ പുല്ലേലിയാണ് ഗാനരചയിതാവ്. നിര്‍മ്മാണം ബെന്നി മാളിയേക്കല്‍.
ചലച്ചിത്ര രംഗത്ത് നിന്നുള്ള പ്രദീപ് ടോം ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്ന ആല്‍ബത്തിന്റെ കാമറ യുവ പ്രതിഭയായ സിമ്മി കൈലാത്തും, എഡിറ്റിംഗ് ഇംഗ്ലണ്ടിലെ ആദര്‍ശ് കുര്യനുമാണ് കൈകാര്യം ചെയ്യുന്നത്. ഗാന ശില്പത്തിന്റെ തിരക്കഥയും സംവിധാനവും രചയിതാവായ ജാക്‌സണ്‍ പുല്ലേലി തന്നെയാണ്.
ഗാനം വില്‍സണ്‍ മേച്ചേരില്‍ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.