എഴുത്തുകാര്‍ക്ക് പുതിയ സാധ്യതയൊരുക്കാന്‍ ഫേസ്ബുക്ക്

ഫേസ്ബുക്കിലെ സ്വതന്ത്ര എഴുത്തുകാര്‍ക്ക് പുതിയ സാധ്യതയൊരുക്കാന്‍ ഫേസ്ബുക്ക്. വെബ് സൈറ്റിലൂടെയും ന്യൂസ് ലൈറ്ററിലൂടെയും തങ്ങളുടെ അനുവാചകരുമായി എഴുത്തുകാര്‍ക്ക് സമ്പര്‍ക്കം പുലര്‍ത്താനാണിത്. ആദ്യം വരും മാസങ്ങളില്‍ അമേരിക്കയില്‍ ഈ സൗകര്യം ലഭ്യമായി തുടങ്ങും. തുടക്കത്തില്‍ ചെറിയൊരു വിഭാഗം എഴുത്തുകാരുമായാണ് ഫേസ്ബുക് പങ്കാളിയാവുക. വിവിധ മാര്‍ഗങ്ങളിലൂടെ ഇതില്‍ നിന്ന് എഴുത്തുകാര്‍ക്ക് പണവും ലഭിക്കും.

പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ എഴുത്തുകാരെ ഉള്‍ക്കൊള്ളിക്കുകയും സാമ്പത്തിക നേട്ടമുണ്ടാകുകയും ചെയ്യും. വെബ് സൈറ്റും ഇമെയില്‍ ന്യൂസ് ലൈറ്ററും നിര്‍മ്മിക്കുന്നതിന് സ്വതന്ത്രമായ, സ്വയം പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കുക. ഫേസ്ബുക്ക് പേജുകളുമായി ഇതിനെ ബന്ധിപ്പിക്കും. വീഡിയോ സ്റ്റോറി, ഫോട്ടോ പോലുള്ള മള്‍ട്ടിമീഡിയ രൂപത്തിലും പ്രസിദ്ധീകരിക്കാം.