പി.ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു

പി.ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു.കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധികളായിട്ടാണ് ഇരുവരും വിജയിച്ചത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി.

തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പാണ് രാജി സമര്‍പ്പിച്ചത്. അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനാണ് നടപടി. രാജിവയ്ക്കാന്‍ ഇരുവര്‍ക്കും നിയമോപദേശം ലഭിച്ചിരുന്നു.