‘ഈശ്വരാ അവരുടെ കാല്‍ മുട്ട് കാണാം’ ; മോദിയുടെ ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ കാല്‍മുട്ട് കാണുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി രംഗത്ത്. കീറലുള്ള ജീന്‍സണിഞ്ഞ് കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകള്‍ സാമൂഹിക മൂല്യങ്ങളെ തരംതാഴ്ത്തുന്നുവെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനാണ് പ്രിയങ്കയുടെ മറുപടി. ‘ഈശ്വരാ അവരുടെ കാല്‍മുട്ടുകള്‍’ കാണുന്നു എന്ന കുറിപ്പോടെയാണ് പ്രിയങ്ക ചിത്രം പങ്കുവച്ചത്. ആര്‍എസ്എസിന്റെ മുന്‍ യൂണിഫോമായിരുന്ന വെള്ള ഷര്‍ട്ടും കാക്കി ട്രൗസറുമണിഞ്ഞ ചിത്രമാണ് പ്രിയങ്ക ഷെയര്‍ ചെയ്തത്. ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ഭാഗ്വതിന്റെ ചിത്രവും പ്രിയങ്ക പങ്കുവച്ചു.
വീട്ടിലുള്ള കുട്ടികള്‍ക്ക് ശരിയായ മാതൃകയാവാനും നല്ല സന്ദേശം പകരാനും കീറലുള്ള ജീന്‍സിട്ട സ്ത്രീകള്‍ക്ക് സാധിക്കില്ലെന്നായിരുന്നു തീരഥ് സിംഗിന്റെ പ്രസ്താവന. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ദെഹ്‌റാദൂണില്‍ നടന്ന വര്‍ക് ഷോപ്പില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് റാവത്ത് ഇക്കാര്യം പറഞ്ഞത്. ഇതിനു മറുപടിയായിട്ടാണ് പ്രിയങ്ക നേതാക്കളുടെ നിക്കര്‍ ഇട്ട ചിത്രങ്ങള്‍ പങ്കുവെച്ചത്.
Oh my God!!! Their knees are showing 😱😱😱 #RippedJeansTwitter pic.twitter.com/wWqDuccZkq
— Priyanka Gandhi Vadra (@priyankagandhi) March 18, 2021