മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി
മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി. ഇടുക്കി , തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ പത്രികയാണ്തള്ളിയത്. തലശ്ശേരിയില്‍ എന്‍. ഹരിദാസന്റെയും ദേവികുളത്ത് ആര്‍. എം ധനലക്ഷ്മിയുടെയും ഗുരുവായൂരില്‍ സി. നിവേദിതയുടെയും പത്രികകളാണ് തള്ളിയത്. ഇടുക്കി ദേവികുളം മണ്ഡലത്തില്‍ എന്‍ഡിഎയിലെ എഐഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. ആര്‍ എം ധനലക്ഷ്മിയുടെയും ഡമ്മി സ്ഥാനാര്‍ത്ഥിയുടെയും പത്രികയാണ് തള്ളിയത്. ഫോറം 26ല്‍ പൂര്‍ണമായി വിവരങ്ങളില്ലെന്ന് വരണാധികാരി പറഞ്ഞു.
കൂടാതെ തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസിന്റെ പത്രികയും തള്ളി. ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതിനാലാണ് വരണാധികാരി പത്രിക തള്ളിയത്. ബിജെപി കണ്ണൂര്‍ ജില്ല പ്രസിഡന്റ് കൂടിയാണ് എന്‍ ഹരിദാസ്. അവ്യക്തതയുണ്ടെങ്കില്‍ നേരത്തെ വ്യക്തമാക്കേണ്ടിയിരുന്നുവെന്ന് എന്‍ ഹരിദാസ് പറഞ്ഞു. പത്രിക തള്ളിയതിന് എതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളി. മഹിള മോര്‍ച്ച സംസ്ഥാന നേതാവ് അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പ് സത്യവാങ്മൂലത്തിലില്ലെന്നതാണ് കാരണം.
ഹരിദാസന്റെ മണ്ഡലമായ തലശ്ശേരിയില്‍ പ്രചാരണത്തിനായി അമിത് ഷാ എത്തുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരിദാസ് അറിയിച്ചത്. ഇതിന് താഴെയായാണ് ഇപ്പോള്‍ സൈബര്‍ പൊങ്കാല നടക്കുന്നത്. ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായിരുന്നു തലശ്ശേരി മണ്ഡലം. അതുകൊണ്ട് തന്നെയാണ് മണ്ഡലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ തന്നെ പ്രചാരണത്തിനിറക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. പക്ഷേ പ്രചാരണം കൊഴുപ്പിക്കാനായി അമിത് ഷായെ രംഗത്തിറക്കാനിരിക്കെ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിക്കുന്ന നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയില്‍ തലശ്ശേരിയുള്‍പ്പടെ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയാണ് തള്ളിയത്.