കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി സഖാവ് റോസക്കുട്ടിയായി

ലതികാ സുഭാഷിനെയുള്‍പ്പടെ വനിതാ നേതാക്കളെ കെപിസിസി തഴയുന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് കെപിസിസി വൈസ് പ്രെസിഡന്റുമായ കെസി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചു. മുന്‍ എംഎല്‍എയും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും കൂടിയാണ് റോസക്കുട്ടി. കല്‍പറ്റ സീറ്റുമായും ബന്ധപ്പെട്ട് റോസകുട്ടിക്ക് നേതാക്കളുമായി തര്‍ക്കമുണ്ടായിരുന്നു.

എംവി ശ്രേയാംസ് കുമാറും പികെ ശ്രീമതി ടീച്ചറും റോസക്കുട്ടിയെ വസതിയില്‍ എത്തി സന്ദര്‍ശിച്ചു. മാധ്യമങ്ങളെ കാണുന്നതിനിടെയാണ് റോസക്കുട്ടി സിപിഎം മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്ന് ശ്രീമതി ടീച്ചര്‍ അറിയിച്ചത്. ‘സഖാവ് റോസക്കുട്ടിയെ അതീവ സന്തോഷത്തോടെയും അഭിമാനത്തോടെയും സിപിഎം ലേക്ക് സ്വാഗതം ചെയ്യുന്നു’ എന്നാണ് പറഞ്ഞത്.

ഏറെനാളായി ആലോചിച്ചെടുത്ത തീരുമാനമാണിത്, നാല്പതുകൊല്ലം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു. സ്ത്രീകളോട് വലിയ അവഗണനയാണ് കോണ്‍ഗ്രസ് പാര്‍ട്ടി കാണിക്കുന്നത്.’ ബത്തേരി മണ്ഡലത്തില്‍ നിന്നും 1991ല്‍ വിജയിച്ചു കൊണ്ട് എംഎല്‍എ ആയിരുന്നു കെസി റോസക്കുട്ടി. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന് പിന്തുണയുമായി റോസക്കുട്ടി രംഗത്തുവന്നിരുന്നു.