20 കുട്ടികള്‍ക്ക് ജന്മം നല്‍കൂ 100 കിലോ റേഷനരി നേടൂ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന
അബദ്ധ പ്രസ്താവനകള്‍ കൊണ്ട് ശ്രദ്ധനേടുന്ന ബിജെപിയുടെ നേതാവും ഉത്തരാഖണ്ഡ് മുഖ്യനുമായ തീരഥ് സിംഗ് റാവത്ത് ഇക്കഴിഞ്ഞ ദിവസം ആണ് മറ്റൊരു രസകരമായ പ്രസ്താവന നടത്തിയത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ ‘മോദിജി എല്ലാര്‍ക്കും 5 കിലോ അരി വീതം എത്തിച്ചു കൊടുത്തു, 2 പേര്‍ ഉള്ളിടത് 10 കിലോ ലഭിച്ചു, 10 പേര്‍ ഉള്ളിടത് 50 കിലോയും, അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. നിങ്ങള്‍ രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കിയ സമയത് 20 കുട്ടികള്‍ക്ക് ജന്മം നല്‍കൂ നിങ്ങള്‍ക്ക് 100 കിലോ അരി കിട്ടും…’
പിഎം ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം 5 കിലോ അരി ഓരോ വ്യക്തിക്കും കിട്ടുന്നതിനെ കുറിച്ചാണ് പറഞ്ഞത്.
ത്രിപുര മുഖ്യന്‍ ബിപ്ലബ് കുമാറിനു ശേഷം മറ്റൊരു ബിജെപി മുഖ്യമന്ത്രി അബദ്ധ പ്രസ്താവനകള്‍ കൊണ്ട് ശ്രദ്ധേയനാകുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് ആണ് ആ പുതിയ താരോദയം. സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തിനു ശേഷം ഇന്ത്യയെ ഇരുന്നൂറു വര്ഷം ഭരിച്ചിരുന്ന അമേരിക്ക ഇപ്പോള്‍ പ്രതിസന്ധിയില്‍ ആണെന്നും പറഞ്ഞത് ചര്‍ച്ചാവിഷയം ആയിരുന്നു.
#WATCH हर घर में पर यूनिट 5 किलो राशन दिया गया।10 थे तो 50 किलो, 20 थे तो क्विंटल राशन दिया। फिर भी जलन होने लगी कि 2 वालों को 10 किलो और 20 वालों को क्विंटल मिला। इसमें जलन कैसी? जब समय था तो आपने 2 ही पैदा किए 20 क्यों नहीं पैदा किए: उत्तराखंड CM मुख्यमंत्री तीरथ सिंह रावत pic.twitter.com/cjh2hH5VKh
— ANI_HindiNews (@AHindinews) March 21, 2021