വിയന്ന മലയാളിയായിരുന്ന ജോസ് മണിയനോടിയില്‍ (കണ്ണന്‍) അന്തരിച്ചു
വിയന്ന: ഓസ്ട്രിയന്‍ മലയാളിയായിരുന്ന ജോസ് മണിയനോടിയില്‍ (കണ്ണന്‍- 57) നിര്യാതനായി. ദീര്‍ഘകാലം വിയന്നയില്‍ താമസിക്കുകയും ബിസിനസ് നടത്തുകയും ചെയ്തിരുന്ന ജോസ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലായിരുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭാര്യ റോസമ്മയുടെ അടുത്തേയ്ക്കു യാത്രയ്ക്ക് തായ്യാറെടുക്കേവേ മരണം ആകസ്മികമായി ജോസിനെ തട്ടിയെടുക്കുകയായിരുന്നു.
മൃതസംസ്‌കാരം മാര്‍ച്ച് 25ന് തിരുവല്ല വല്ലംകുളം സെന്റ് മേരിസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞു 2 മണിയ്ക്ക് നടക്കും.
മക്കള്‍: മീനു, ഡാനി (സ്വിറ്റ്സര്‍ലന്‍ഡ്)
മരുമകന്‍: കെവിന്‍ ഫ്രാന്‍സിസ്
കൂടുതല്‍ വിവരങ്ങള്‍ക്ക്: +919544319842