എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം വഞ്ചനാപരമായിരുന്നു എന്ന് രഹ്നാ ഫാത്തിമ

പിണറായി വിജയന് എതിരെയും സര്‍ക്കാരിന്റെ നടപടികള്‍ക്ക് എതിരെയും രൂക്ഷ വിമര്‍ശനവുമായി ഇടത് പക്ഷ സഹയാത്രികയും ആക്ടിവിറ്‌സും ആയ രഹനാ ഫാത്തിമ. സത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാനാ ആഭ്യന്തര വകുപ്പ് ഗുരുതരമായ വീഴ്ത വരുത്തിയെന്ന് രഹന ഫാത്തിമ പറയുന്നു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് പിന്തുണ പ്രഖ്യാപിച്ചാണ്. രഹന ഫാത്തിമ തന്റെ നിലപാട് വ്യക്തമാക്കിയത്.

വിട്ടു വീഴ്ചയില്ലാത്ത സത്രീസുരക്ഷ എന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വഞ്ചനാപരമായ വാഗ്ദാനങ്ങളിലൊന്നായിരുന്നെന്നും ഇത് തുറന്നു കാട്ടേണ്ടതുണ്ടെന്നും. രഹന തന്റെ പോസറ്റില്‍ പറയുന്നു. ഒരു pocso case ന്റെ പേരില്‍ 14 ദിവസം ജയിലില്‍ കിടന്നവള്‍ എന്ന നിലയില്‍ പുരുഷന് എന്തുമാകാം പണവും അധികാരവും ആള്‍ ബലവുമുണ്ടെങ്കില്‍ എന്ത് ചെയ്താലും സമൂഹത്തില്‍ മാന്യനായി കഴിയാം എന്ന അവസ്ഥയാണ് ഇപ്പോള്‍ എന്നും രഹ്ന തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം എത്രമാത്രം വഞ്ചനാപരമായിരുന്നു എന്നു തുറന്നു കാട്ടേണ്ടതുണ്ട് എന്ന് മാത്രമല്ല ഇനിയൊരമ്മയ്ക്കും ഈ ദുര്‍വിധി ഉണ്ടാവാതിരിക്കാന്‍ ഈ വിഷയം ശരിയായ രീതിയില്‍ കേരള സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്ന സുവ്യക്തമായ രാഷ്ട്രീയ ബോധ്യത്തില്‍ നിന്നാണ് ഭാഗ്യവതി ഈയൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. അതുകൊണ്ടുതന്നെ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ഭാഗ്യവതി മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുക എന്നത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും നമ്മള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുക്കും എന്ന വിശ്വാസത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വാളയാര്‍ ഭാഗ്യവതി മത്സരിക്കുന്ന വിവരം അറിയിക്കട്ടെ. നമ്മുടെ ചിഹ്നം ഫ്രോക്ക് (കുഞ്ഞുടുപ്പ്: ) ആണ്.

NB :- ഒരു pocso case ന്റെ പേരില്‍ 14 ദിവസം ജയിലില്‍ കിടന്നവള്‍ എന്ന നിലയില്‍ പറയട്ടെ, പുരുഷന് എന്തുമാകാം പണവും അധികാരവും ആള്‍ ബലവുമുണ്ടെങ്കില്‍ എന്ത് ചെയ്താലും സമൂഹത്തില്‍ മാന്യനായി കഴിയാം.