സ്പീക്കര്‍ക്ക് വിദേശത്ത് നിക്ഷേപം’ സ്വപ്ന സുരേഷിന്റെ മൊഴി
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്. സ്പീക്കര്‍ക്ക് വിദേശത്ത് നിക്ഷേപമുണ്ടെന്നാണ് മൊഴി. സ്പീക്കര്‍ വിദേശത്ത് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജിന്റെ ശാഖ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഷാര്‍ജയിലെ മിഡില്‍ ഈസ്റ്റ് കോളജ് പദ്ധതിക്ക് പിന്നില്‍ സ്പീക്കറും ശിവശങ്കറും അടങ്ങുന്ന സംഘമാണെന്നാണ് സ്വപ്നയുടെ മൊഴി. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ സ്പീക്കര്‍ പദ്ധതിയിട്ടു.
മിഡില്‍ ഈസ്റ്റ് കോളജില്‍ നിക്ഷേപമുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. ഭൂമിയുടെ ആവശ്യത്തിനായാണ് യുഎഇയിലേക്ക് നിരന്തരം യാത്ര നടത്തിയതെന്നും സ്പീക്കര്‍ പറഞ്ഞെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്. സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയാണ് പുറത്തുവന്നത്. ക്രൈംബ്രാഞ്ചിനെതിരെ ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് മൊഴിയുടെ വിവരങ്ങളുള്ളത്. പൊലീസ് ഇ.ഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് സ്പീക്കര്‍ക്കെതിരായ സ്വപ്നയുടെ മൊഴിയുള്ളത്.