യു ട്യൂബ് ദൃശ്യം അനുകരിച്ച് മുടിവെട്ടാന്‍ ശ്രമിക്കുന്നതിനിടെ ബാലന് ദാരുണാന്ത്യം

തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ശിവനാരായണന്‍ ആണ് മരിച്ചത്. 12 വയസ്സായിരുന്നു.യു ട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെയാണ് പൊള്ളലേറ്റ് കുട്ടി മരിച്ചത്. തീ ഉപയോഗിച്ച് മുടിവെട്ടുന്നത് അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ഇന്നലെ രാത്രിയാണ് വിദ്യാര്‍ഥിക്ക് പൊള്ളലേറ്റത്. യു ട്യൂബ് ദൃശ്യങ്ങള്‍ നോക്കി മണ്ണെണ്ണ തലയിലൊഴിച്ച് തീ കൊളുത്തി മുടി വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടിയുടെ അമ്മൂമ്മയും ജ്യേഷ്ഠനുമാണ് ഉണ്ടായിരുന്നത്. കുട്ടി സ്ഥിരമായി യൂ ട്യൂബ് വീഡിയോകള്‍ കാണുമായിരുന്നു. എന്നാല്‍ യു ട്യൂബ് നോക്കി കുട്ടി അനുകരിക്കുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ല.