വിജയുടെ ‘ദളപതി 65’ ലെ നായികയെ പ്രഖ്യാപിച്ചു

സണ്‍ പിക്ചര്‍സ് നിര്‍മിക്കുന്ന ‘ദളപതി 65’ വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. തമിഴിലും തെലുങ്കിലും ഏറെ ശ്രദ്ധനേടിയ നായികനടി പൂജ ഹെഗ്ഡെ ആണ് ഈ ചിത്രത്തില്‍ വിജയുടെ നായികയാകുന്നത്. വിജയുടെ അറുപത്തിയഞ്ചാം ചിത്രമാണിത്. ‘ദളപതി 65’ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള ആക്ഷന്‍ ചിത്രമാണെന്ന് പറയപ്പെടുന്നു.

തമിഴ് ചിത്രമായ മുഗംമൂടിയില്‍ ആണ് പൂജ ആദ്യമായി അഭിനയിക്കുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പൂജ വീണ്ടും തമിഴിലേക്ക് എത്തുന്നത്. ഹൃതിക്കിന്റെ നായികയായി മോഹന്‍ജൊദാരോ എന്ന ഹിന്ദി ചിത്രത്തിലും, പിന്നീട് മഹേഷ് ബാബു നായകനായ മഹിര്‍ഷി, അല്ലു അര്‍ജുന്റെ അല വൈകുണ്ഠപുരമുലു തുടങ്ങിയ ഒട്ടനവധി തെലുങ്ക് ചിത്രങ്ങളില്‍ നായികയായി ഏറെ ശ്രെധേയയാണ് പൂജ ഹെഗ്ഡെ.