പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജിന്റെ പരിപാടി അലങ്കോലമാക്കി സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍

ജനപക്ഷം സ്ഥാനാര്‍ത്ഥി പിസി ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി അലങ്കോലമാക്കി സിപിഎം-എസ്ഡിപിഐ. പാറത്തോട്ടില്‍ വെച്ചാണ് സംഭവം ഉണ്ടായത്. സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രസംഗം അലങ്കോലപ്പെടുത്തിയത് എന്ന് ജോര്‍ജ് ആരോപിച്ചു. ജോര്‍ജിന്റെ പ്രചാരണം നടക്കുന്നതിനിടെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വാഹനങ്ങള്‍ അതു വഴി കടന്നു പോകുകയായിരുന്നു. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുന്ന സാഹചര്യവുമുണ്ടായി. ഇതോടെ ജോര്‍ജ് പ്രസംഗം നിര്‍ത്തി തിരിച്ചു പോകുകയായിരുന്നു.

മണ്ഡലത്തില്‍ തന്റെ ബോര്‍ഡ് മുഴുവന്‍ നശിപ്പിക്കുകയാണ് എന്ന് ജോര്‍ജ് ആരോപിച്ചു. അതിനെ കുറിച്ച് താന്‍ മിണ്ടുന്നില്ല. പാറത്തോട്ടില്‍ അവര്‍ പ്രസംഗിക്കാന്‍ സമ്മതിച്ചില്ല. അതായത്, പ്രധാനപ്പെട്ട കാര്യം പലിശ വാങ്ങുന്നതും കൊടുക്കുന്നതും ഹറാമാണെന്ന് ഖുറാനും നബി തിരുമേനിയും പറഞ്ഞിട്ടുള്ളത്. ഇത്രയും മുസ്ലിംകളുള്ള പൂഞ്ഞാറ്റില്‍ അറിയപ്പെടുന്ന ഒരു പലിശ വാങ്ങുന്നയാളെയാണ് സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയിട്ടുള്ളത്. ഇരുനൂറ്റി ചില്വാനം ചെക്കുകേസില്‍ വാദിയാണ് അയാള്‍. അറിയപ്പെടുന്ന ബ്ലേഡ് ആണെന്നര്‍ത്ഥം. ഈ കാര്യം താന്‍ പറയുന്നതാണ് അവര്‍ക്ക് പ്രശ്നം- അദ്ദേഹം ആരോപിച്ചു.

നേരത്തെ, തീക്കോയി പഞ്ചായത്തിലെ പ്രചാരണത്തിനിടെയും ചിലര്‍ പ്രശ്നം ഉണ്ടാക്കിയിരുന്നു.
പതിഷേധിച്ചവരോട് ”നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്റെതയൊക്കെ വീട്ടില്‍ കാരണവന്‍മാര്‍ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവന്‍മാര്‍ നന്നായാലേ മക്കള്‍ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. ഞാന്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി കൊടുത്താല്‍ നിങ്ങളൊക്കെ അകത്തുപോകും. ഞാന്‍ ഈരാറ്റുപേട്ടയില്‍ തന്നെ കാണും” എന്ന് വെല്ലുവിളിച്ചിട്ടാണ് പി സി ജോര്‍ജ് അവിടെ നിന്ന് തിരിച്ചുപോയത്.