വിദേശത്ത് നിന്ന് ലഭിച്ച പ്രളയ ഫണ്ട് എവിടെ ; അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികള്‍ വരുന്നു
സംസ്ഥാന LDF സര്‍ക്കാരിനെ മറ്റൊരു കേസിലും കൂടി പ്രതി ചേര്‍ക്കാനുള്ള കൃത്യമായ കണക്കുകള്‍ തേടി കേന്ദ്ര ഏജന്‍സികളായ Enforcement Directorate റ്റും (ED) Customs സും വീണ്ടും എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. 2018 ല്‍ പ്രളയത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് ലഭിച്ച ധനസഹായത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ ആണ് കേന്ദ്ര ഏജിന്‍സികള്‍ എത്തുന്നത്. വിദേശത്ത് ധനസഹായം സ്വീരകരിക്കാന്‍ പാടില്ലനെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ മറികടക്കാന്‍ യുഎഇ കോണ്‍സുലേറ്റിന് ഉപയോ?ഗിച്ചുയെന്ന കേന്ദ്ര ഏജന്‍സിയുടെ പ്രഥമിക നി?ഗമനങ്ങള്‍. ഇതിനായി തിരുവനന്തപുരത്ത് സമാന്തരമായി അക്കൗണ്ടിലേക്ക് 50 തില്‍ അധികം കോടി രൂപയെത്തിയതിനെ കുറിച്ചാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കാന്‍ സാധ്യത.
ഇതില്‍ നിന്ന് വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണത്തിന് 20 കോടി രൂപ റെഡ്ക്രസന്റ് നല്‍കിയതെന്നും കൂടാതെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനും യുഎഇ കോണ്‍സുലേറ്റ് അക്കൗണ്ടന്റിനും കമ്മിഷനായി നല്‍കിയ തുകയും ചുറ്റിപറ്റിയാണ് അന്വേഷണം നടക്കുക. ഒപ്പം അക്കൗണ്ടില്‍ ഉണ്ടായിരുന്ന ബാക്കി തുക എവിടെ പോയി എന്നും കൂടി ഏജന്‍സികള്‍ അന്വേഷിക്കും. ഈ മറ്റ് രീതികളിലായി വേറെയും പണം എത്തിയെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രമായിട്ട് ഏകദേശം അഞ്ചില്‍ അധികം അക്കൗണ്ടുകളാണ് യുഎഇ കോണ്‍സുലേറ്റിനുള്ളത്.
2018ല്‍ പ്രളയത്തിന് ശേഷമായിരുന്നു വിദേശത്ത് നിന്ന് ധനസഹായം സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യുഎഇയില്‍ എത്തിചേര്‍ന്നത്. എന്നാല്‍ വിദേശത്ത് നിന്ന് ധനസഹായം സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര വിലക്കയിരുന്നു. കേന്ദ്രത്തിന്റെ നിര്‍ദേശത്തെ മറികടക്കാനായി കോണ്‍സുലേറ്റിന്റെ കേരളത്തിലുള്ള അക്കൗണ്ടുകളെ ഉപയോഗിക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘങ്ങള്‍ക്ക് ലഭിക്കുന്ന പ്രഥമിക വിവരങ്ങള്‍. കൂടാതെ പിണറായി വിജയനും സംഘവും യുഎഇ സന്ദര്‍ശിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം ശിവസങ്കറും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ദുബായില്‍ ഉണ്ടായിരുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.