ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരളാ ടീമായി ഗോകുലം കേരള

ഐ ലീഗില്‍ ചരിത്ര നേട്ടം നേടി ഗോകുലം കേരള എഫ്സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്സിയെ പരാജയപ്പെടുത്തി ഐ ലീഗ് കിരീടം ഗോകുലം സ്വന്തമാക്കി. ഇതോടെ ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരളാ ടീമായി ഗോകുലം കേരള എഫ്സി. കളിയുടെ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ഗോകുലം എഴുപതാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്.

ഷെരിഫ് മുഹമ്മദാണ് ഗോകുലത്തിന് വേണ്ടി സമനില ഗോള്‍ നേടിയത്. 1-1 സമനിലയിലെത്തിയതിന് പിന്നാലെ മലയാളി താരം എമില്‍ ബെന്നിയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. 76 ാമത്തെ മിനിറ്റില്‍ ഗോകുലത്തിനായി ഡെന്നീസ് അഗ്വാരെ മൂന്നാം ഗോള്‍ നേടി. ഫൈനല്‍ വിസിലിന് തൊട്ടുമുന്‍പ് ഗോകുലത്തിനായി മലയാളി താരം മുഹമ്മദ് റാഷിദ് നാലാം ഗോളും നേടി.