വാഹനം ഇടിച്ച സംഭവം ; സത്യാവസ്ഥ വെളിപ്പെടുത്തി ഷോണ്‍ ജോര്‍ജ്ജ് (വീഡിയോ)
പൂഞ്ഞാറിലെ എല്‍ഡിഎഫ് പ്രചാരണ ജാഥയ്ക്കിടെ താന്‍ വാഹനം ഇടിച്ചു കയറ്റി എന്ന വിഷയത്തില്‍ വിശദീകരണവുമായി പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ വാഹന ജാഥയ്ക്ക് പിന്നാലെ ബൈക്കില്‍ മദ്യപിച്ചു അമിത വേഗത്തില്‍ വന്ന യുവാക്കള്‍ തന്റെ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നുവെന്ന് ഷോണ്‍ ജോര്‍ജ് വീഡിയോയില്‍ പറയുന്നു. അപകടത്തില്‍ പെട്ട യുവാക്കളെ താനും കൂടി ചേര്‍ന്നാണ് ആശുപത്രിയിലേയ്ക്ക് വാഹനം കയറ്റി വിട്ടത് എന്നും ഷോണ്‍ പറയുന്നു.
പൂഞ്ഞാര്‍ തെക്കേകര കൈപ്പിളളിയില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഈരാറ്റുപേട്ടയില്‍ പ്രകടനം നടത്തി. ഇലക്ഷന്‍ മുന്നില്‍ കണ്ടു തരം താണ കളികളാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും കൂട്ടരും കളിക്കുന്നത് എന്നും ഷോണ്‍ വ്യക്തമാക്കി. പൂഞ്ഞാര്‍ തെക്കേകര കൈപ്പിളളിയില്‍ വെച്ചായിരുന്നു സംഭവം.കഴിഞ്ഞ ദിവസങ്ങളില്‍ പി സി ജോര്‍ജ്ജിന്റെ പ്രചാരണ പരിപാടി സി പി എം എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അലങ്കോലമാക്കിയിരുന്നു.