കേരളത്തില്‍ ലവ് ജിഹാദ് ; സംശയം തീര്‍ക്കണം എന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി
ബി ജെ പിയും ആര്‍ എസ് എസും ഉന്നയിക്കുന്ന ചോദ്യം ഉന്നയിച്ചു കേരളാ കോണ്‍ഗ്രസ്സ് എം നേതാവ് ജോസ് കെ മാണി. കേരളത്തില്‍ ലവ് ജിഹാദ് ഉണ്ട് എന്ന തരത്തിലുള്ള സംശയമാണ് ജോസ് കെ മാണി ഇപ്പോള്‍ ഉന്നയിച്ചരിക്കുന്നത്. ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ഘടകക്ഷിയില്‍ നിന്ന് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത് ഇതാദ്യമായാണ്.
സംഘപരിവാര്‍ സംഘടനകള്‍ പലതവണ ഉന്നയിച്ച ആവശ്യം ആണ് എങ്കിലും കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ നിന്ന് മുന്‍പൊരിക്കലും ഉണ്ടാകാത്ത പരാമര്‍ശമാണ് ഇലക്ഷന് തൊട്ടു മുന്‍പായി ഇപ്പോള്‍ ജോസ് കെ മാണി ഉന്നയിച്ചിരിക്കുന്നത്. അതേസമയം എല്‍ ഡി എഫിന് ഈ പരാമര്‍ശം പാരയാകും എന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ വിഷയത്തില്‍ ഇനി എല്‍ഡിഎഫ് നേതാക്കള്‍ നിലപാട് വ്യക്തമാക്കേണ്ടി വരും. ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേയെന്ന ചോദ്യത്തിന് വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അത് പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയത്.