വിമാനയാത്ര നിരക്ക് വര്‍ദ്ധിക്കും ; വര്‍ദ്ധനവ് ഏപ്രില്‍ ഒന്ന് മുതല്‍
രാജ്യത്തു ഏപ്രില്‍ ഒന്നുമുതല്‍ വിമാനയാത്ര നിരക്ക് വര്‍ദ്ധിക്കും. വിമാന സുരക്ഷാ ഫീസ് വര്‍ധിപ്പിച്ചതാണ് വിമാന യാത്രാ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണം. ആഭ്യന്തര യാത്രാക്കാര്‍ക്ക് 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 879 രൂപയുമാണ് വര്‍ദ്ധിപ്പിച്ച നിരക്ക്. ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥര്‍, ഡ്യൂട്ടിയിലുള്ള എയര്‍ലൈന്‍ ജോലിക്കാര്‍, UN സമാധാന സേനയുടെ ഭാഗമായി യാത്രചെയ്യുന്നവര്‍ എന്നിവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സാണ് വിമാന യാത്ര, എയര്‍പോര്‍ട്ട് സുരക്ഷ എന്നീ കാര്യങ്ങളുടെ ചുമതല വഹിക്കുന്നത്.