സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകള്‍ കണ്ടെത്തി എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ബി.എല്‍.ഒമാരുടെ പരിശോധനയില്‍ ഇത് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇരട്ടവോട്ട് തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. ഹൈക്കോടതിയില്‍ രമേശ് ചെന്നിത്തല നല്‍കിയ ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയത്. നാല് ലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചത്.

എന്നാല്‍ കമ്മീഷന്റെ അന്വേഷണത്തില്‍, മുപ്പത്തിയെണ്ണായിരം ഇരട്ട വോട്ടുകളാണ് ഉള്ളതെന്ന് മനസ്സിലാക്കിയിട്ടുള്ളത്. അത് സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാകാമെന്നും കമ്മിഷന്‍ പറഞ്ഞു. ചെന്നിത്തലയുടെ ഹരജിയില്‍ കോടതി നാളെ വിധി പറയും. തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുകയെന്നത് കമ്മീഷന്റെ ചുതലയാണ്. തെരഞ്ഞെടുപ്പിന് ചുരങ്ങിയ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വോട്ടേഴ്‌സ് ലിസ്റ്റ് തിരുത്തുക അപ്രായോ?ഗികമാണ്. ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.