വിദ്യാര്‍ത്ഥിനികള്‍ക്കും രാഹുല്‍ ഗാന്ധിക്കും എതിരെ അശ്ലീല പരാമര്‍ശവുമായി ജോയ്‌സ് ജോര്‍ജ്

പ്രമുഖ കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിക്ക് എതിരെ അപമാനകരമായ പരാമര്‍ശങ്ങളുമായി ഇടുക്കി മുന്‍ എം പിയും അഭിഭാഷകനുമായ ജോയ്‌സ് ജോര്‍ജ്. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ ജോയ്‌സ് ജോര്‍ജ് മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.

‘രാഹുല്‍ ഗാന്ധിയുടെ അടുത്തു വളഞ്ഞു കുനിഞ്ഞും ഒന്നും നില്‍ക്കരുതെന്നും അയാള്‍ കല്യാണം കഴിച്ചിട്ടില്ല’ എന്നായിരുന്നു ഇടുക്കി മുന്‍ എംപിയായ ജോയിസ് ജോര്‍ജ് പെണ്‍കുട്ടികളോടെന്ന നിലയില്‍ നടത്തിയ പരാമര്‍ശം. ഇരട്ടയാറിലെ എം എം മണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു വിവാദ പ്രസംഗം.മന്ത്രി എം എം മണി ഉള്‍പ്പെടെയുള്ളവരും വിവാദ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്നു. എറണാകുളം സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥികളെ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ജോയ്‌സ് ജോര്‍ജ് പരിഹസിച്ചത്.

‘പെണ്‍കുട്ടികളുള്ള കോളേജില്‍ മാത്രമേ പോകുവൊള്ളു. അവിടെ ചെന്നിട്ട് പെമ്പിള്ളാരെ വളഞ്ഞു നില്‍ക്കാനും നിവര്‍ന്നു നില്‍ക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളയാനും കുനിയാനും ഒന്നു പോയേക്കല്ല്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല. അപ്പോ, അതുകൊണ്ട് അതൊക്കെ ശ്രദ്ധിക്കണം. അല്ല, ഇതൊക്കെയാണ് പുള്ളിയുടെ പരിപാടി. ഇങ്ങനത്തെ പരിപാടിയായിട്ട് ഈ പുള്ളി നടക്കുവാ’ – ഇതായിരുന്നു രാഹുല്‍ ഗാന്ധിയെയും വിദ്യാര്‍ത്ഥിനികളെയും അപമാനിച്ച് ജോയ്‌സ് ജോര്‍ജ് പറഞ്ഞത്.

എന്നാല്‍ പ്രസ്താവന വിവാദമായതോടെ മാപ്പു പറഞ്ഞു വിഷയം ഒതുക്കുവാനുള്ള ശ്രമമാണ് ഇപ്പോള്‍ ജോയ്സ് ജോര്‍ജ്ജ് നടത്തുന്നത്. അതേസമയം വിഷയത്തില്‍ കനത്ത ആരോപണങ്ങളാണ് ഇദ്ദേഹത്തിന് എതിരെ ഇപ്പോള്‍ ഉയരുന്നത്. ഒരിക്കലും ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണ് ജോയ്‌സ് ജോര്‍ജ് പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ലൈംഗികച്ചുവയുള്ള പരാമര്‍ശത്തിന് എതിരെ കേസെടുത്ത് ജോയിസ് ജോര്‍ജിനെ അസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. . ജോയ്‌സ് ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തില്‍ വൈകുന്നേരം സംസ്ഥാന വ്യാപകമായി യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

അതുപോലെ ജോയ്‌സ് ജോര്‍ജിനെ പോലെയുള്ള ബുദ്ധിജീവികളാണ് സിപിഎമ്മിലുള്ളതെങ്കില്‍ പാര്‍ട്ടി പിരിച്ചു വിടേണ്ടി വരുമെന്ന് കെ മുരളീധരന്‍. എംഎം മണി വേദിയില്‍ ഇരിക്കുമ്പോള്‍ ജോയ്‌സ് ജോര്‍ജ് അശ്ലീല പരാമര്‍ശം നടത്തിയതില്‍ അത്ഭുതമില്ല. ഒരേ നിലവാരമാണല്ലോവെന്നും കെ മുരളീധരന്‍ പരിഹസിച്ചു. എന്നാല്‍ ജോയ്സ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല എന്നാണു എം എം മണി പറഞ്ഞത്. രാഹുലിനെ വിമര്‍ശിക്കുക മാത്രമാണ് ഉണ്ടായത്. താനും ആ വേദിയില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അനാവശ്യ വിവാദം ഉണ്ടാക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്നും എം എം മണി പറഞ്ഞു.ഇരട്ടയാറിലെ എം എം മണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു വിവാദ പ്രസംഗം.മന്ത്രി എം എം മണി ഉള്‍പ്പെടെയുള്ളവരും വിവാദ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്നു. എറണാകുളം സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥികളെ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ജോയ്‌സ് ജോര്‍ജ് പരിഹസിച്ചത്.