പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി വീണ്ടും നീട്ടി
പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി വീണ്ടും നീട്ടി. 2021 ജൂണ്‍ 30 വരെ യാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. സമയപരിധി മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സമയം നീട്ടിനല്‍കിയത്. ആദ്യം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു. പിന്നീട് ഈ തീയതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു.
ആധാര്‍-പാന്‍ ലിങ്ക് ചെയ്യാതെ ഐടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും റിട്ടേണ്‍ പ്രൊസസ് ആവില്ലെന്നാണ് അറിയിപ്പ്. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും. ഇത് ആദ്യ തവണ അല്ല അവസാന ദിസവം മാറ്റുന്നത്. മുന്‍പും പല തവണ ഇവ രണ്ടും ബന്ധിപ്പിക്കുവാന്‍ സമയം നല്‍കിയതിന് ശേഷം അവ നീട്ടി നല്‍കുകയായിരുന്നു.