രജനീകാന്തിന് ദാദാ സഹിബ് ഫാല്‍ക്കെ അവാര്‍ഡ്

രാജ്യത്തെ പരമോന്നത സിനിമ പുരസ്‌കാരം ദാദാ സഹിബ് ഫാല്‍ക്കെ അവാര്‍ഡ് തമിഴ് താരം രജനി കാന്തിന്. കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രി ആണ് രജനികാന്തിന്റെ ഫാല്‍ക്കെ അവാര്‍ഡ് പ്രഖ്യാപിച്ചത്. അരനൂറ്റാണ്ടായി സിനിമ മേഖലയില്‍ നല്‍കി വന്നിട്ടുള്ള സംഭാവനകള്‍ പരിഗണിച്ചാണ് രജനികാന്ത് പുരസ്‌കാരത്തിന് അര്‍ഹനായതെന്ന് പ്രകാശം ജാവഡേക്കറെ അറിയിച്ചു.

2019 ലെ പുരസ്‌കാരണമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ആശാ ഭോസ്ലെ, ശങ്കര്‍ മഹാദേവന്‍, സുഭാഷ് ഘായ്, ബിശ്വജിത്ത് ചാറ്റാര്‍ജി അടങ്ങിയ ജൂറി സംഘമാണ് രജനിയെ തെഞ്ഞെടുത്തത്. ഇന്ത്യന്‍ സിനിമയുടെ പിതാവായി വിശേഷിക്കപ്പെടുന്ന ദാദ സാഹിബ് ഫാല്‍ക്കയുടെ സ്മരണക്കായിട്ടാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 1996ല്‍ ശിവാജി ?ഗണേശന് ലഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ദക്ഷിണ ഇന്ത്യയിലെ ഒരു നടന് ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഏറ്റവും പരമോന്നത പുരസ്‌കാരം ലഭിക്കുന്നത്.

അതേസമയം അവാര്‍ഡ് പ്രഖ്യാപനത്തിന് തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധമില്ല മന്ത്രി പ്രകാശ് ജവാഡ്ക്കര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പാര്‍ട്ടി രുപീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുമെന്ന് രജനി അറിയിച്ചുരുന്നു. പക്ഷെ ഹൈദരാബാദില്‍ ഷൂട്ടിങിനിടെ ആരോഗ്യ പ്രശ്‌നം അലട്ടിയതിന് തുടര്‍ന്ന് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.