മോദിയുടെ പരിപാടിക്ക് മൈതാനം നല്‍കാതെ തിരുവനന്തപുരം നഗരസഭ , കാശ് കൊടുത്ത് മൈതാനം വാടകയ്ക്ക് എടുത്ത് പാര്‍ട്ടി

നാളെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തിരുവനന്തപുരം നഗരസഭ മൈതാനം അനുവദിച്ചില്ല. മൈതാനം അനുവാദിക്കാതെ വന്നപ്പോള്‍ പകരം അതിലും മികച്ച മൈതാനം കാശ് കൊടുത്ത് വാങ്ങി BJP സംസ്ഥാന നേതൃത്വം. LDF ഭരിക്കുന്ന തലസ്ഥാനത്തെ കോര്‍പറേഷന്‍ പ്രധാനമന്ത്രിയുടെ പരിപാടിക്ക് സ്ഥലം അനുവദിക്കാതെ വന്നപ്പോഴാണ് ബിജെപി സംസ്ഥാന നേതൃത്വം രണ്ട് കല്‍പ്പിച്ച് കാര്യവട്ടം Greenfield Stadium വാടകയ്ക്ക് വാങ്ങിയത്.

മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയവും പുത്തരിക്കണ്ടം മൈതാനവുമാണ് ബിജെപി ആവശ്യപ്പെട്ടത്. എന്നാല്‍ സെന്‍ട്രല്‍ സ്റ്റേഡിയം സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പ്രാധനമാന്ത്രിയുടെ പരിപാടിക്ക് നല്‍കാനാവില്ലെന്ന് കോര്‍പ്പറേഷന്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം പുത്തരിക്കണ്ടത്തിലാകട്ടെ മാലിന്യം തള്ളിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ മാലിന്യം നിറഞ്ഞ പുത്തരിക്കണ്ടം മൈതാനത്ത് പരിപാടി നടത്താനാവുകയുമില്ല. എന്നാല്‍ അവിടെ മാലിന്യം മനപ്പൂര്‍വ്വം തള്ളിയതെന്നാണ് നഗരസഭയ്ക്ക് മേലുള്ള ആക്ഷേപം.

ഇവയെല്ലാം വിലങ്ങ് തടിയായി തലസ്ഥാനത്തെ കോര്‍പറേഷന്‍ നിരത്തിയപ്പോള്‍ പിന്നോട്ടില്ലെന്ന് തീരുമാനിച്ച് ബിജെപി സംസ്ഥാന നേതൃത്വം വാടകയ്ക്ക് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ബുക്ക് ചെയ്തു. ഗ്യാലറിയും മൈതാനമുള്‍പ്പടെ വന്‍ തുകയ്ക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്. കാസരയുടെ എണ്ണത്തിന് പണം നല്‍കിയാണ് കരാര്‍. ഏതെങ്കിലും തരത്തിലുള്ള കേഡുപാടുകള്‍ ഉണ്ടായാല്‍ അതിനും പ്രത്യേക പണം നല്‍കണമെന്നാണ് കരാര്‍.

നാളെ കേരളത്തിലെത്തുന്ന മോദി കോന്നിയിലും തിരുവനന്തപുരത്തും പൊതു പരിപാടികളില്‍ പ്രസംഗിക്കും. കോന്നിയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ പരിപാടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് ഇടപെട്ടാണ് സൗകര്യങ്ങള്‍ തയ്യാറാക്കിയത്. എന്‍.ഡി.എയുടെ അവസാനഘട്ട പ്രചാരണത്തിന് കോന്നിയിലും തിരുവനന്തപുരത്തും എത്തുന്ന പ്രധാനമന്ത്രി, കന്യാകുമാരിയിലും പ്രചാരണയോഗത്തില്‍ പ്രസംഗിക്കും. രണ്ടിന് ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. 2.05ന് അവിടെനിന്ന് കന്യാകുമാരിയിലേക്ക് പോകും. അതിനുശേഷം തിരുവനന്തപുരത്തെത്തും.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം .കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ചടങ്ങ് ഉച്ചക്ക് മൂന്നു മുതല്‍ രാത്രി എട്ടുവരെയാണ്. ഈ സമയത്താണ് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശംഖുമുഖം- ഓള്‍സെയിന്റ്സ്- ചാക്ക വെണ്‍പാലവട്ടം – മുക്കോലക്കല്‍ ആറ്റിന്‍കുഴി- ടെക്നോപാര്‍ക്ക് – കഴക്കൂട്ടം – അമ്പലത്തിന്‍കര കാര്യവട്ടം – ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വരെയുള്ള റോഡില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദേശീയപാതയിലെ കഴക്കൂട്ടം മുതല്‍ ശ്രീകാര്യം വരെയുള്ള റോഡിലും ഉച്ചക്ക് മൂന്നു മുതല്‍ ഗതാഗത ക്രമീകരണം ഉള്ളതിനാല്‍ പൊതുജനങ്ങള്‍ പരമാവധി ഈ റോഡ് ഒഴിവാക്കി യാത്രചെയ്യണം എന്നാണ് അറിയിപ്പ് ഉള്ളത്.