സുഹൃത്തുക്കളെ ഏപ്രില്‍ ഫൂള്‍ ആക്കാന്‍ തൂങ്ങിമരണം അഭിനയിച്ചു ; പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സുഹൃത്തുക്കളെ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പറ്റിക്കാന്‍ തൂങ്ങിമരണം അഭിനയിച്ച വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയന്റെ മകന്‍ സിദ്ധാര്‍ഥ് (17) ആണ് മരിച്ചത്. വ്യഴാഴ്ച രാത്രി കൂട്ടുകാരെ പറ്റിക്കാന്‍ തൂങ്ങിമരണം അഭിനയിച്ച കുട്ടി അത്താഴം കഴിച്ചു മുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത ശേഷമാണ് മരണം അഭിനയിച്ചത്. എന്നാല്‍ ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല. പിന്നീട് സഹോദരി വന്നു നോക്കുമ്പോള്‍ സിദ്ധാര്‍ഥ് ചലനമറ്റു മുട്ടുകുത്തി നില്‍ക്കുന്നതാണു കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.