വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേരളത്തില്‍
കേരളത്തില്‍ വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. ക്രമക്കേട് പരിശോധിക്കാന്‍ ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു. ബിഹാര്‍ സിഇഒ എച്ച്.ആര്‍. ശ്രീനിവാസയും ഐടി വിദഗ്ധരുടെ സംഘവുമാണ് കേരളത്തില്‍ എത്തിയത്. ഒരു സംസ്ഥാനത്തെ സിഇഒ മറ്റൊരു സംസ്ഥാനത്ത് നിരീക്ഷകനായി എത്തുന്നത് അസാധാരണ നടപടിയാണ്.
നാലരലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടെന്ന പരാതി അതീവ ഗുരുതരമായ പരാതിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നതെന്നാണ് സൂചന. 26നാണ് അദ്ദേഹം കേരളത്തിലെത്തിയത്. വിശദമായ പരിശോധന നടക്കാനാണ് സാധ്യത. ഇരട്ടവോട്ട് ആരോപണം കൂടാതെ രമേശ് ചെന്നിത്തല പുറത്തുവിട്ട ഡാറ്റ തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണോയെന്നും പരിശോധിക്കും.