കടുത്തുരുത്തിയില്‍ മത്സരിച്ച് മന്ത്രിയാകാന്‍ ജോസ് കെ മാണി
പ്രാദേശിക ലേഖകന്‍
നഗരസഭാ പ്രശ്‌നത്തില്‍ സിപിഎമ്മുമായി ഇടഞ്ഞതോടെ പാലായില്‍ തോല്‍വി ഉറപ്പായതാണ് തട്ടകം കടുത്തുരുത്തിക്ക് മാറ്റാന്‍ ജോസ് കെ മാണി ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായി എന്ത് വില കൊടുത്തും കടുത്തുരുത്തി പിടിക്കാന്‍ ജോസ് തന്റെ വിശ്വസ്തര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജോസ് പാലായില്‍ തോല്‍ക്കുകയും സ്റ്റീഫന്‍ കടുത്തുരുത്തിയില്‍ ജയിക്കുകയും ചെയ്താല്‍ സ്റ്റീഫനെ രാജി വയ്പ്പിച്ച് ഏത് വിധേനയും മന്ത്രിയാകാനുള്ള പുറപ്പാടിലാണ് ജോസ് കെ മാണി. കടുത്തുരുത്തിയില്‍ സീറ്റിന് വേണ്ടി ഇടിച്ച കടുത്ത ജോസ് ഭക്തരായ സഖറിയാസ് കുതിരവേലിയുടെയും ഉഴവൂര്‍ പിഎം മാത്യുവിന്റെയും ഉപദേശവുമാണ് ഈ നീക്കത്തിന് ജോസിനെ പ്രേരിപ്പിക്കുന്നത്.
ജോസ് പാലായിലോ കടുത്തുരുത്തിയിലോ എവിടെ മത്സരിക്കണം എന്ന് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്‍പ് തുടുങ്ങിയ ആലോചന അവസാന നിമിഷത്തിലാണ് തീരുമാനത്തിലെത്തിയത്. കാലാവധി തികക്കും മുന്‍പ് ലോക സഭാ എം പി സ്ഥാനവും രാജ്യസഭ എം പി സ്ഥാനവും രാജി വച്ച ജോസ് മത്സരിച്ചാല്‍ കൂടെ നില്‍ക്കുന്ന നിക്ഷ്പക്ഷമതികളായ സാധാരണ ജനം വോട്ട് ചെയ്യില്ലെന്ന ഭയവും കാപ്പന് പാലായിലെ സാധാരണക്കാരുടെ ഇടയില്‍ ഉള്ള വര്‍ദ്ധിച്ച ജനസമ്മതിയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ മാണി വിഭാഗത്തിന് ലഭിച്ച മുന്‍ തൂക്കവുമാണ് കടുത്തുരുത്തിക്ക് കളം മാറ്റാന്‍ അന്ന് ജോസിനെ പ്രേരിപ്പിച്ചത്. തോല്‍വി ഭയന്നാണ് പാലാ ഉപേക്ഷിച്ചതെന്ന് മാധ്യമങ്ങളും എതിരാളികളും ആക്ഷേപിക്കുമെന്ന ഭയത്താലാണ് അവസാനം പാലായില്‍ തന്നെ മത്സരിക്കാന്‍ ജോസ് നിര്‍ബന്ധിതനായത്.
എന്നാല്‍ മാണി സി കാപ്പന്റെ വര്‍ദ്ധിച്ച ജനപിന്തുണയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരവും സൈബര്‍ കമ്മികളെ പോലും തോല്‍പ്പിക്കുന്ന വിധത്തില്‍ നിഷാ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങളും തനിക്ക് തോല്‍വി സമ്മാനിക്കുമെന്ന തിരിച്ചറിവ് ജോസിന് ഉണ്ടായതായാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മാത്രമല്ല അവസാനം പാലാ നഗരസഭയില്‍ ഉണ്ടായ തമ്മിലടിയൊടെ സിപിഎം പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ജോസിനും മാണി ഗ്രൂപ്പിനും എതിരായതാണ് മാറിയതും ജോസിനെതിരെ സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പോസ്റ്റര്‍ ഇറങ്ങിയതും മാറി ചിന്തിക്കാന്‍ ജോസിനെ പ്രേരിപ്പിക്കുന്നുണ്ട്.
കൂടാതെ പാലായില്‍ മനോരമ നടത്തിയ തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ജോസ് കെ മാണിക്ക് പങ്കാളിത്തമുള്ള റോയല്‍ മാര്‍ക്കറ്റിങ്ങ് എന്ന സിന്തറ്റിക് റബര്‍ ഇറക്കുമതി സ്ഥാപനത്തെ സംബന്ധിച്ച് മാണി വിഭാഗത്തിന്റെ പ്രതിനിധി രാജേഷ് വാളിപ്ലാക്കനോട് അവതാരകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ട് ഒരു അക്ഷരം അതിനെ കുറിച്ച് മിണ്ടാതെ ഒളിച്ചോടിയത് ജോസിന് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയത്. എതിരാളികള്‍ ഉയര്‍ത്തുന്ന ഒരാരോപണം മാത്രം എന്ന നിലയില്‍ നിന്നും അത് യഥാര്‍ത്ഥ വസ്തുതയാണ് എന്ന ബോധ്യത്തിലേക്ക് പാലാക്കാരെയും പാവപ്പെട്ട റബര്‍ കൃഷിക്കാരെയും ബോധ്യപ്പെടുത്താന്‍ മനോരമയുടെ ചര്‍ച്ച ഇടയാക്കിയതും ജോസിന്റെ മൈലേജ് കുത്തനെ ഇടിയാന്‍ ഇടയാക്കി. ജോസും പാര്‍ട്ടിയും പാവം റബര്‍ കര്‍ഷകരെ ചതിക്കുകയായിരുന്ന സത്യം മറ നീക്കി പുറത്ത് വന്നത് മാണി വിഭാഗത്തിന് ഉണ്ടാക്കിയ നഷ്ട്ടം ചില്ലറയല്ല. കോട്ടയത്ത് റബര്‍ കൃഷിക്കാര്‍ക്ക് വേണ്ടി എന്ന പേരില്‍ നടത്തിയ നിരാഹാര സമരം പാവം കര്‍ഷകന്റെ കണ്ണില്‍ പൊടിയിടാനുള്ള പ്രഹസനമായിരുന്നു എന്ന നിലയില്‍ ജനങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയതുമെല്ലാം കടുത്തുരുത്തിക്ക് ചാടാനുള്ള ജോസിന്റെ നീക്കത്തിന് കാരണമാണ്
കൂടാതെ ജോസിന്റെ വെട്ടുകിളികൂട്ടം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബിഷപ്പും പാലാ സ്വദേശിയുമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ സഹോദരനെ കള്ള കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി സമൂഹ്യ മാധ്യമത്തില്‍ പരസ്യ പോസ്റ്റിട്ടത് പാലായിലെ വൈദികരെയും സഭയുമായി ചേര്‍ന്ന് നില്‍ക്കുന്നവരെയും ജോസിന് എതിരാക്കിയിട്ടുണ്ട്.
അറുപതിനായിരത്തില്‍ അധികം പാലാ രൂപതാഗങ്ങളായ കത്തോലിക്കരുള്ള കടുത്തുരുത്തിയില്‍ വെറും പതിനയ്യായിരം മാത്രം വോട്ടുള്ള ക്‌നാനായ വിഭാഗക്കാരനായ സ്റ്റീഫന്‍ ജോര്‍ജ് മത്സരിക്കുന്നത് പാലാ രൂപതാഗങ്ങളായ കടുത്ത മാണി ഗ്രൂപ്പ് നേതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിന് തിരിച്ചടി കൊടുക്കാന്‍ ഇവര്‍ കോപ്പ് കൂട്ടുമ്പോഴാണ് സ്റ്റീഫനെ ഏത് വിധേനയും ജയിപ്പിക്കാന്‍ ജോസ് തന്റെ അടുത്ത അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ജില്ലാ പഞ്ചായത്ത് അംഗം ഉഴവൂര്‍ പിഎം മാത്യു, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി എന്നിവരായിരുന്നു സ്റ്റീഫനൊപ്പം കടുത്തുരുത്തി സീറ്റിന് വേണ്ടി ഇടിച്ചിരുന്നത്. ഇവര്‍ മൂന്ന് പേര്‍ക്കും പാലാ രൂപതയുടെ പിന്തുണയും ഉണ്ടായിരുന്നു. ഇവരെ മൂവരെയും വെട്ടി ക്‌നാനായക്കാരനായ സ്റ്റീഫന് പാലാ രൂപതക്കാര്‍ തിങ്ങിപാര്‍ക്കുന്ന കടുത്തുരുത്തിയില്‍ സീറ്റ് കൊടുത്തത് രൂപതാ നേതൃത്വയും പ്രകോപിപ്പിച്ചിരുന്നു. മാത്രമല്ല പാലാ രൂപതാ ഗവും കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രിയനുമായ മോന്‍സിനോട് താത്പര്യ കൂടുതലും രൂപതാ നേതൃത്വത്തിനുണ്ട്.
എന്തായാലും ജോസിന്റെ നിര്‍ദ്ദേശം പാര്‍ട്ടിക്കാര്‍ സ്വീകരിക്കുമോ ഇല്ലയോ എന്ന് കണ്ടറിയുക തന്നെ വേണം. കാരണം സ്റ്റീഫന്‍ ജയിച്ചാല്‍ കുറച്ച് കാലമെങ്കിലും കടുത്തുരുത്തി സീറ്റ് സ്റ്റീഫന്റെ കൈയ്യിലിരിക്കും. ജോസ് തോല്‍ക്കുകയും ജോസിന് വേണ്ടി സ്റ്റീഫന്‍ വഴി മാറി കൊടുക്കുകയും ചെയ്താല്‍ ജോസിന് സ്റ്റീഫനാടുള്ള മതിപ്പ് വര്‍ദ്ധിക്കും. ഒരുപക്ഷേ അടുത്ത തവണ സ്റ്റീഫന് തന്നെ കടുത്തുരുത്തി സീറ്റ് നല്‍കാന്‍ ജോസ് തയാറായേക്കും. നേരേ മറിച്ച് സ്റ്റീഫന്‍ ഇത്തവണ തോറ്റാല്‍ പാലാ രൂപതക്കാരനായ മറ്റൊരാള്‍ക്ക് സാധ്യത തെളിയും. അതിനാല്‍ സഖറിയാസും, ജോസ് പുത്തന്‍കാലായും, ഉഴവൂര്‍ പിഎം മാത്യുവും അടങ്ങുന്ന കടുത്തുരുത്തി നേതൃത്വം സ്റ്റീഫനെ ഏത് വിധേനയും തോല്‍പ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ജോസ് കെ മാണിക്ക് കക്ഷത്തിലിരുന്നത് പോവുകയും ചെയ്തു ഉത്തരത്തിലിരുന്നത് കിടിയുമില്ലാ എന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.