കേരളം ; പോളിംഗ് 50.3% കടന്നു ; പല ഇടത്തും അക്രമം
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. വേങ്ങരയിലാണ് ഏറ്റവും കുറവ് . കണ്ണൂരില്‍ ഉച്ചയായതോടെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും, മലപ്പുറത്ത് 45.72 ശതമാനവും, ആലപ്പുഴയില്‍ 49.16 ശതമാനവും, പാലക്കാട് 44.71 ശതമാനവും, തിരുവനന്തപുരത്ത് 44.52 ശതമാനവും, പത്തനംതിട്ടയില്‍ 46.43 ശതമാനവും, കാസര്‍ഗോഡ് 46.21 ശതമാനവും, ആലപ്പുയില്‍ 48.12 ശതമാനവും, തൃശൂര്‍ 50.20 ശതമാനവും, ഇടുക്കിയില്‍ 42 ശതമാനവും, വയനാട്ടില്‍ 48.67 ശതമാനവും കടന്നു.
140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കു. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.
അതേസമയം സംസ്ഥാനത്ത് പല ഇടങ്ങളിലും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം- ബിജെപി സംഘര്‍ഷം ഉണ്ടായി. നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിജുകുമാര്‍, ജ്യോതി, അനാമിക, അശ്വതി വിജയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിജെപിയുടെ ബൂത്ത് ഓഫീസും തകര്‍ത്തു. വിവരമറിഞ്ഞ് ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ആറന്മുള ചുട്ടിപ്പാറയില്‍ കോണ്‍ഗ്രസ് – സിപിഐഎം സംഘര്‍ഷം. പാര്‍ട്ടി കൊടിയുമായി വോട്ട് ചെയ്യാനെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സിപിഐഎം പ്രവര്‍ത്തകര്‍ കൊടികളുമായി എത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപിച്ചായിരുന്നു സംഘര്‍ഷം. പാര്‍ട്ടി കൊടികളുമായി എത്തിയത് നഗരസഭാ കൗണ്‍സിലര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിലവില്‍ കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.