കര്‍ട്ടനൊക്കെയിട്ട് മറച്ച് വോട്ട് ചെയ്യാന്‍ ഞാന്‍ VIP ഒന്നുമല്ല ; പി സി ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറയാതെ പരിഹസിച്ചു പൂഞ്ഞാര്‍ ജനപക്ഷ സ്ഥാനാര്‍ഥി പി സി ജോര്‍ജ്ജ്. തന്റെ ഫെസ്ബുക്ക് പോസ്റ്റിലാണ് പി സി പിണറായിയ്ക്ക് ചെറിയ പണി കൊടുത്തത്. രാവിലെ കുടുംബ സമ്മേതം വോട്ട് ഇടാന്‍ പോയ ചിത്രം പി സി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെ പരിഹാസ രൂപേണ ധാരാളം പോസ്റ്റുകളും കമന്റുകളും വന്നിരുന്നു. ഇതിനു പിന്നാലെയാണ് പി സിയുടെ ഫേസ്ബുക്ക് പേജില്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ് വന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

പി. സി ജോര്‍ജ് വോട്ട് ചെയ്ത സ്‌കൂളിന്റെ അവസ്ഥ എന്ന തരത്തില്‍ വ്യാപകമായി ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഇതോടൊപ്പം ഞാന്‍ വോട്ട് ചെയ്തത് അറിയിച്ചുകൊണ്ട് ഇന്ന് രാവിലെ ഇട്ട പോസ്റ്റിനടിയിലും ഇത്തരത്തില്‍ കമന്റുകള്‍ വരുന്നുണ്ട്.
6 ബൂത്തുള്ള ഗവണ്മെന്റ് HSS ഈരാറ്റുപേട്ടയില്‍ എനിക്കുള്ള ബൂത്ത് പഴയ ബില്‍ഡിങ്ങില്‍ ആണ് ഈ സ്‌കൂളിന്റെ പുതിയ ബില്‍ഡിംഗ് 2 കോടി ചിലവഴിച്ച് പൂര്‍ത്തീകരിച്ച് അവിടെ തന്നെ ഉണ്ട്, ആരും എടുത്തോണ്ട് പോയിട്ടില്ല.
ഇതിനു പുറമെ സ്‌കൂളിന്റെ ചുറ്റു മതിലും കവാടവും 10 ലക്ഷം രൂപ മുടക്കി പൂര്‍ത്തീകരിച്ചി ട്ടുള്ളതാണ്.
പഴയ കെട്ടിടം കര്‍ട്ടനൊക്കെയിട്ട് മറച്ച് വോട്ട് ചെയ്യാന്‍ പോകാന്‍ ഞാന്‍ ഇവിടുത്തെ VIP ഒന്നുമല്ല, ഒരു പാവം പൂഞ്ഞാരുകാരന്‍ മാത്രം
നിങ്ങളുടെ സ്വന്തം
പി. സി. ജോര്‍ജ്…

പോസ്റ്റ് ലിങ്ക് :