ലാവ്‌ലിന്‍ കേസ് ; ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കും. കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാന്‍സിസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. ഇരുപത്തേഴാം തവണയാണ് ഈ കേസ് സുപ്രീംകോടതി മാറ്റിവെക്കുന്നത്. ഇനി കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെടരുതെന്ന് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നല്‍കി. ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി മാറ്റി വെച്ചതിനു പിന്നിലെ വന്‍ ശക്തി അദാനിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.