അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ?’ മകനെ ഭീഷണിപ്പെടുത്തിയവരോട് അമ്മയുടെ മാസ്സ് മറുപടി

മകന് നേരെ വധഭീഷണി മുഴക്കിയവര്‍ക്ക് ചുട്ട മറുപടി നല്‍കി ‘അമ്മ. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന മകന്റെ ചിത്രത്തിനു താഴെ വധ ഭീഷണി മുഴക്കിയവര്‍ക്ക് ആണ് മറുപടിയുമായി വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് രംഗത്തു വന്നത് . സുഹ്റ മമ്പാടിന്റെ മകന്‍ അഡ്വ. നിയാസ് മുഹമ്മദിന്റെ ചിത്രത്തിനു താഴായണ് ഒരു സൈബര്‍ പോരാളി വധഭീഷണി മുഴക്കിയത്. ‘കല്ല് ഒക്കെ കൈയ്യില്‍ എടുത്തു പട്ടിഷോ ഒക്കെ കാണിച്ചോ കുഴപ്പമില്ല, പക്ഷേ അത് പാര്‍ട്ടി ഓഫീസില്‍ വന്നു വീണാല്‍ നാളെ സുഹറടെ വീട്ടില്‍ തങ്ങള്‍മാര്‍ വന്നു മയ്യത്തു നിസ്‌കാരം നടത്തേണ്ടി വന്നേനെ’; ഇതായിരുന്നു നിയാസിന്റെ ചിത്രത്തിനു താഴെ വന്ന കമന്റ്.

ഇതിനെതിരെയാണ് സുഹ്‌റ രൂക്ഷമായ മറുപടി നല്‍കിയിരിക്കുന്നത്. മുഷ്ടി ചുരുട്ടാന്‍ പഠിപ്പിച്ചത് താനാണെങ്കില്‍ അതിനിയും ഉയര്‍ന്നു പൊങ്ങുമെന്നും അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടായെന്നുമാണ് സുഹ്റ മമ്പാടിന്റെ മറുപടി. ഫേസ്ബുക്കിലാണ് സുഹ്‌റ മറുപടി പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് വൈറല്‍ ആയി മാറാന്‍ അധികം സമയം എടുത്തില്ല.