പ്രപഞ്ചത്തിലെ അജ്ഞാത അഞ്ചാം ശക്തിയെ കണ്ടെത്തി കണികാ മേഖലയിലെ പുതിയ കണ്ടുപിടിത്തം
പ്രപഞ്ചത്തിലെ അഞ്ചാമതൊരു ശക്തിക്ക് സാധ്യത കല്‍പ്പിച്ചു പുതിയൊരു കണികാ പരീക്ഷണം. യു എസിലെ ഇലിനോയിലെ ബ്രാട്ടിസ്ലാവയില്‍ സ്ഥിതി ചെയ്യുന്ന ഫെര്‍മി നാഷണല്‍ ആക്‌സിലറേറ്റര്‍ ലബോറട്ടറിയില്‍ നടന്ന മ്യുയോണ്‍ എന്ന സവിശേഷ കണികകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണവും അതിന്റെ ഫലമായി ഉണ്ടായ അഞ്ചാമതൊരു പ്രപഞ്ച ശക്തിയും. പക്ഷെ വെറുമൊരു പരീക്ഷണമോ ഫലമോ അല്ല ഇത്. 2012 ല്‍ ഹെഡ്രന്‍ കൊളൈഡറില്‍ ഹിഗ്‌സ് ബോസോണ്‍ കണ്ടെത്തിയത് പോലെ ഒരു ബ്രേക്ക് ത്രൂ നിമിഷത്തിനാകും ലോകം സാക്ഷ്യത്തെ വഹിക്കാന്‍ പോകുന്നത്.
ഭൗതിക ശാസ്ത്രത്തിന്റെ അതിര്‍വരമ്പുകള്‍ മാറി, പുതിയ പരിഷ്‌കരണങ്ങള്‍ ഇതു മൂലമുണ്ടായേക്കാം. നിലവില്‍ ഭൗതിക ശാസ്ത്ര നിയമങ്ങളുടെ ഗണത ചട്ടക്കൂടിനെ ‘സ്റ്റാന്‍ഡേര്‍ഡ് മോഡല്‍’ എന്നാണ് വിളിക്കുന്നത്. ഈ മോഡല്‍ മാറ്റാന്‍ പുതിയ പരീക്ഷണത്തിന്റെ സ്ഥിരീകരണം കാരണമായേക്കാം. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം ശാത്രജ്ഞരടങ്ങിയ സംഘമാണ് ഗവേഷണം നടത്തിയത്. ഫോഴ്‌സ് (ബലം) അടിസ്ഥാനത്തില്‍ പ്രപഞ്ചത്തിലെ ബലങ്ങളെ നാലായി തരം തിരിച്ചിട്ടുണ്ട്. ഭൂഗുരുത്വബലം, ഇലക്ട്രോ മാഗ്‌നറ്റിസം, സ്‌ട്രോങ്ങ് നുക്ലീര്‍ ഫോഴ്‌സ്, വീക്ക് നുക്ലീര്‍ ഫോഴ്‌സ്. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും സൂക്ഷ്മ തലത്തിലും ബാഹ്യ തലത്തിലും ഇടപെടുന്നത് ഈ ബലങ്ങള്‍ ഉപയോഗിച്ചാണെന്നായിരുന്ന ശാസ്ത്ര ലോകം ഇതുവരെ വിശ്വസിച്ചിരുന്നത്.