പാര്‍ട്ടിക്കുള്ളില്‍ പൊളിറ്റിക്കല്‍ ക്രിമിനലുണ്ടെന്ന് മന്ത്രി ജി സുധാകരന്‍
തെരഞ്ഞെടുപ്പില്‍ താന്‍ പ്രവര്‍ത്തിച്ചില്ലെന്ന് വ്യാജ പ്രചാരണം നടത്തിയത് പാര്‍ട്ടിയിലെ ചില ക്രിമിനലുകളാണെന്ന് ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍. തന്നെ തഴഞ്ഞ് പിണറായി ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു എന്ന് വാര്‍ത്തകളും പ്രചാരണങ്ങളും തെറ്റാണെന്നാണ് ജി സുധാകരന്‍ പറഞ്ഞു. അതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ ക്രിമിനലുകളാണെന്ന് ആലപ്പുഴ വിളിച്ച് ചേര്‍ത്ത് വാര്‍ത്തസമ്മേളനത്തില്‍ ജി സുധാകരന്‍ വെളിപ്പെടുത്തി.
ആലപ്പുഴയില്‍ തിരിഞ്ഞെടുപ്പിന് മുമ്പ് തൊട്ട് പുകഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയാണ് ജി സുധാകരന്‍ ഇന്ന് പൊട്ടിത്തെറിച്ചത്. തനിക്കെതിരെ ആരോപണ ഉന്നിയിക്കുന്നവര്‍ വോട്ടെല്ലാം പെട്ടിയില്‍ ആയി കഴിഞ്ഞിട്ടാണ് ഉന്നയിക്കുന്നതെന്ന് ജി സുധാകരന്‍ പറഞ്ഞു. ഇത് വീട് പണി കഴിഞ്ഞ് ആശാരിയെ പുറത്താക്കുന്നതിനെ തുല്യമാണെന്ന് മന്ത്രി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. അതുപോലെ പിണറായിയുടെ തനിക്കെതിരെ ഉപയോ?ഗിക്കണ്ട, പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഇപ്പോഴും പോളിറ്റ് ബ്യൂറോയുടെ കൈയ്യില്‍ തന്നെയാണെന്ന് സുധാകരന്‍ എടുത്ത് പറയുകയും ചെയ്തു.
സുധാകരന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നുള്ള മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് ഈ പ്രതികരണം ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രചാരണങ്ങള്‍ക്കായി ജി സുധാകരന്‍ കാണനില്ലെന്ന് ചര്‍ച്ചയായിരുന്നു. എന്നാല്‍ 65 യോ?ഗങ്ങളില്‍ പങ്കെടുത്തു എന്ന് ജി സുധാകരന്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ താന്‍ പാര്‍ട്ടിയുടെ ഒരു പരിപാടിയില്‍ പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ഒരു മാധ്യമ വലിയ രീതിയില്‍ വാര്‍ത്ത നല്‍കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.