ഹെലികോപ്റ്റര്‍ ചതുപ്പില്‍ ലാന്‍ഡിംഗ് നടത്തിയത് അപകടം ഒഴിവാക്കാന്‍ എന്ന് ലുലു ഗ്രൂപ്പ്
യന്ത്രത്തകരാറും മഴയും മോശം കാലാവസ്ഥയും പരിഗണിച്ചാണ് പൈലറ്റിന് ചതുപ്പില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടി വന്നതെന്ന് ലുലു ഗ്രൂപ്പ്. സുരക്ഷിതമായ സ്ഥലത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. ഹെലികോപ്ടറിലുണ്ടായിരുന്ന യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് പൈലറ്റ് സുരക്ഷിത സ്ഥലത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നും ലുലുഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. അസുഖബാധിതനായ ബന്ധുവിനെ കാണാനായി കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ടതാണ് യൂസഫലിയും കുടുംബവും. രണ്ട് പൈലറ്റുമാരെക്കൂടാതെ യൂസഫലി, ഭാര്യ മറ്റ് രണ്ട് യാത്രക്കാര്‍ എന്നിവരാണ് ഹെലികോപറ്ററില്‍ ഉണ്ടായിരുന്നതെന്നും ലുലു ഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.
എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. രാവിലെ 8.30നായിരുന്നു സംഭവം. ഹെലിക്കോപ്റ്റര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചടുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. ജനവാസ മേഖലയ്ക്കു മുകളില്‍വച്ചാണ് ഹെലിക്കോപ്റ്ററിന് തകരാര്‍ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചുതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വന്‍ അപകടമൊഴിവായത്. ചതുപ്പില്‍ ഭാഗികമായി പൂന്തിയ നിലയിലാണ് ഹെലികോപ്റ്റര്‍.