ടെസ്ലയില്‍ 10,000 ഒഴിവ് , ഡിഗ്രി ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാമെന്ന് കമ്പനി

എലോണ്‍ മസ്‌ക്കിന്റെ സ്ഥാപനമായ ടെസ്ലായില്‍ (Tesla) 10,000 ത്തോളം ഒഴിവ്. അതേസമയം ജോലിക്ക് ഡിഗ്രി ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാമെന്ന് ടെസ്ലാ അറിയിച്ചു . ട്വിറ്റിറിലൂടെയാണ് ടെസ്ല ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ ടെക്‌സസിലുള്ള ടെസ്ലായുടെ നിര്‍മാണ സ്ഥാപനത്തിലേക്കാണ് 10,000 പേരെ വിളിച്ചിരിക്കുന്നത്. 2022നുള്ളില്‍ നിര്‍മാണ ശാല പൂര്‍ണമായി ആരംഭിക്കുന്ന സ്ഥിതിതയില്‍ എത്തുമെന്ന് കമ്പനി അറിയിക്കുന്നു, ഈ സ്ഥാപനത്തിലേക്കാണ് പുതായി ആള്‍ക്കാരെ തിരിഞ്ഞെടുക്കുന്നത്. ഈ വര്‍ഷം ജൂലൈക്കുള്ളില്‍ ടെസ്ലായുടെ നിര്‍മാണ ശാലയുടെ പണി പൂര്‍ത്തിയാക്കുമെന്നും മസ്‌ക്ക് അയിച്ചിട്ടുണ്ട്.

നേരത്തെ ടെസ്ലായില്‍ ഈ നിര്‍മാണ സ്ഥാപനത്തിലേക്ക് 5,000 പേരെ എടുക്കമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന്റെ ഇരട്ടിയാണ് ടെസ്ല തങ്ങളുടെ സ്ഥാപനത്തില്‍ നിയമിക്കാന്‍ പോകുന്നതെന്ന് ഓസ്റ്റന്‍ അമേരിക്കന്‍ സ്റ്റേറ്റ്‌സ്മാന്‍ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.ടെസ്ലയുടെ ട്വീറ്റ് എലോണ്‍ മസ്‌ക്കും തന്റെ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ ലോകത്തിലെ  ഏറ്റവും വലിയ ധനികരിൽ രണ്ടാമനാണ്  എലോണ്‍ മസ്‌ക്.