പൊതുപരിപാടികളില്‍ 200 പേര്‍ മാത്രം ; ഹോട്ടലുകളും കടകളും രാത്രി ഒന്‍പത് വരെ
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. കൊവിഡ് വ്യാപന പശ്ചാതലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സല്‍ക്കാരങ്ങളില്‍ ഭക്ഷണം പായ്ക്കറ്റുകളില്‍ നല്‍കണം. മെ?ഗാ ഷോപ്പിങ് ഫെസ്റ്റിവലുകള്‍ നിരോധിച്ചു. കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോ?ഗത്തിലാണ് തീരുമാനം. അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാനാണ് സാധ്യതയെന്ന് ആരോ?ഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
പൊതുചടങ്ങുകള്‍ രണ്ട് മണിക്കൂര്‍ മാത്രമേ നടത്താവൂ. പൊതുപരിപാടികളില്‍ 200 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. അടച്ചിട്ട മുറികളാണെങ്കില്‍ 100 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ഇരുന്ന് കഴിക്കാന്‍ സൗകര്യമുള്ള ഹോട്ടലുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഹോട്ടലുകളും മറ്റ് കടകളും രാത്രി ഒന്‍പതുമണി വരെ മാത്രമേ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അടുത്ത ആഴ്ച നിര്‍ണായകമാണ്. കൂടുതല്‍ ജാ?ഗ്രത പുലര്‍ത്തണം. കൊവിഡ് പ്രതിരോധത്തിന് വാര്‍ഡ് തല സമിതികള്‍ ശക്തമാക്കും. രോ?ഗത്തിന്റെ വ്യാപനം നോക്കി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ പരി?ഗണനയില്‍ ഇല്ല. കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു. ഞായറാഴ്ചത്തെ കണക്ക് പ്രകാരം ഏഴായിരത്തോളം പുതിയ കേസുകളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എല്ലാ ജില്ലകളിലും പുതിയ കൊവിഡ് ബാധിതരുടെ എണ്ണം 200 കടന്നിരുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം 1200 പുതിയ കേസുകളാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.