ഫഹദിന്റെ ചിത്രങ്ങള്‍ക്ക് വിലക്ക് എന്നത് തെറ്റായ വാര്‍ത്ത എന്ന് ഫിയോക്ക്
ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ചിത്രങ്ങള്‍ തുടര്‍ച്ചയായി റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ നടന് ഫഹദ് ഫാസിലിന് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് താക്കീത് നല്കി എന്നത് തെറ്റായ വാര്‍ത്ത. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഫിയോക്ക് ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങള്‍ ഫഹദ് ഫാസിലിന്റേതായി ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇതിന്റെ വിശദീകരണം അറിയുന്നതിനായി ഫഹദിനെ ഫോണില്‍ ബന്ധപ്പെട്ടിരിന്നുവെന്നും രണ്ട് ചിത്രങ്ങളും ലോക്ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ഫിയോക് അംഗങ്ങള്‍ പറഞ്ഞു. മാത്രമല്ല ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നല്‍കിയതായും ഇവര്‍ അറിയിച്ചു.
ഫഹദിന്റെ ബിഗ് ബജറ്റ് ചിത്രമായ മാലിക് മെയ് മാസത്തില്‍ തിയറ്റര്‍ റിലീസ് ആയി പ്രദര്ശനത്തിനൊരുങ്ങുകയാണ്. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. സീ യു സൂണ്‍, ടേക്ക് ഓഫ് എന്നീ ചിത്രങ്ങള്‍ക്കും ശേഷം മഹേഷും ഫഹദും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.ഫഹദിന്റെ സീ യൂ സൂണ്‍ ,ഇരുള് ,ജോജി എന്നീ മൂന്നു ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ ടി ടി റിലീസിന് എത്തിയിരുന്നു.