പെണ്‍കുട്ടി മരണപ്പെട്ട സംഭവം ; രക്ത പരിശോധന ഫലം ഉടന്‍ ലഭിക്കും ; പിതാവ് ഇപ്പോഴും ഒളിവില്‍

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയ സംഭവത്തില്‍ എറണാകുളത്തെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തത്തിന്റെ പരിശോധന ഫലം ഉടന്‍ ലഭിക്കും. ഇതോടെ കേസില്‍ നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പൊലീസ്. വൈഗയുടെ മരണത്തിന് മുന്‍പ് ഫ്ളാറ്റില്‍ മറ്റാരെങ്കിലും എത്തിയിരിക്കാമെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. ഫ്ളാറ്റില്‍ നിന്ന് രക്തക്കറ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്ളാറ്റില്‍ കണ്ടെത്തിയ രക്ത പരിശോധന ഫലം ഉടന്‍ ലഭിക്കും. ഇവര്‍ താമസിച്ചിരുന്ന കങ്ങരപ്പടിയിലേ ഫ്ളാറ്റില്‍ നിന്ന് വൈഗ മരണപ്പെട്ട തൊട്ടടുത്ത ദിവസമാണ് രക്തക്കറ കണ്ടെത്തിയത്. പരിശോധനാഫലം ഇന്നോ നാളെയോ നല്‍കണമെന്ന് ലാബ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു.

അതേസമയം സനു മോഹനെ കണ്ടെത്താനുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. അനൂപ് മോഹന്‍ തമിഴ്നാട്ടില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ദിവസവും അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ടെങ്കിലും കാര്യമായ വഴിത്തിരിവുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. രക്ത പരിശോധനാഫലം ലഭിക്കുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാവുമെന്നന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലും. സനു മോഹന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളും നിലവിലെ സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഇതിനിടെ സനു മോഹന്റെയും കാറിന്റെയും ലുക്കൗട്ട് നോട്ടിസ് പൊലീസ് പുറത്തിറക്കി. കാര്‍ പൊളിച്ച് വിറ്റിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. സനു മോഹന്‍ തന്നെയാണോ കാറോടിച്ചത് എന്നുള്ള കാര്യത്തില്‍ ഇപ്പോഴും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.