റമദാന്‍ വ്രതാരംഭം നാളെ
കേരളത്തില്‍ റമദാന്‍ വ്രതങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ നാളെ റമദാന്‍ ഒന്ന് ആയിരിക്കും. കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടു. നാളെ റമദാന്‍ ഒന്നാണെന്ന് കോഴിക്കോട് വലിയഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ജിഫ്രി മുത്തുകോയ തങ്ങളും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും അറിയിച്ചു.
തെക്കന്‍ കേരളത്തിലും റമദാന്‍ വ്രതാരംഭം നാളെയെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനകളില്‍ മുഴുകണമെന്നാണ് മതപണ്ഡിതര്‍ നല്‍കിയ നിര്‍ദേശം. മാസ്‌കും സാമൂഹ്യ അകലവും ഉറപ്പ് വരുത്തി പള്ളികളില്‍ എത്തിച്ചേരാനാണ് വിശ്വാസികളോട് നിര്‍ദേശിച്ചിരിക്കുന്നത്.