സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ തിരിച്ചു വരവിനു ഒരുങ്ങി മീരാ ജാസ്മിന്‍ ; കൂട്ടിന് ജയറാമും

ഒരു കാലത്തു സൗത്ത് ഇന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്ന മീരാ ജാസ്മിന്‍ അഭിനയ ലോകത്തേയ്ക്ക് തിരിച്ചു വരുന്നു. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് മീര തിരിച്ചു വരുന്നത്. ജയറാമാണ് നായകന്‍. ‘ഞാന്‍ പ്രകാശനില്‍’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. കൂടെ ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും എന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട കുറിപ്പില്‍ അദ്ദേഹം പറയുന്നു.

ഒരു ഇന്ത്യന്‍ പ്രണയകഥ’യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് ഗാനരചന. പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിര്‍വ്വഹിക്കും. ‘ അനില്‍ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയില്‍ സജീവമായിരുന്ന മീര വിവാഹ ശേഷമാണ് അഭിനയം നിര്‍ത്തിയത്. താരം വീണ്ടും സജീവമാകുന്നു എന്ന വാര്‍ത്ത അറിഞ്ഞ സന്തോഷത്തിലാണ് ആരാധകര്‍.