രണ്ട് തലയും 3 കൈകളുമായി കുട്ടി പിറന്നു ; സംഭവം ഒഡീഷയില്‍

ഒഡീഷയിലെ കേന്ദ്രപറ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് ഈ അപൂര്‍വ സംഭവം. നെഞ്ചും അടിവയറും ചേര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് കുട്ടി പിറന്നത്. കനി വില്ലേജിലെ അംബിക – ഉമാകാന്ത് ദമ്പതികള്‍ക്കാണ് കുട്ടി പിറന്നത്. അതേസമയം കുഞ്ഞിന്റ ചികിത്സയ്ക്കായി ഉമാകാന്ത് ഗവണ്‍മെന്റിനോട് സഹായം തേടിയിരിക്കുകയാണ്. ജനിച്ചത് സയാമീസ് ഇരട്ടകള്‍ ആണ് എന്ന് ഡോക്ക്ട്ടര്‍മാര്‍ പറയുന്നു.

ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തിലെ ഭ്രൂണം ശരിയായി വികസിക്കാതിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ദശലക്ഷത്തില്‍ ഒന്നില്‍ മാത്രമാണ് സയാമീസ് ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യതയെന്ന് കേന്ദ്രപറ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. ദെബാശിഷ് സാഹു പറഞ്ഞു. കുഞ്ഞിനെ കൂടുതല്‍ ചികിത്സയ്ക്കായി കട്ടക്കിലെ ശിശുഭവനിലേക്ക് മാറ്റി.