പെണ്‍കുട്ടിയുടെ മരണവും പിതാവിന്റെ തിരോധാനവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു
മുട്ടാര്‍ പുഴയില്‍ 13 വയസ്സുകാരി വൈഗയെ മരണപ്പെട്ട നിലയില്‍ കണ്ടിട്ട് 23 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഇതുവരെ കേസില്‍ കാര്യമായ വഴിത്തിരിവ് ഉണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നത്. പെണ്‍കുട്ടി മരണപ്പെട്ട സംഭവവും, പിതാവിനെ തിരോധാനവും ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ് ഇപ്പോള്‍. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ദുരൂഹത കണ്ടെത്താന്‍ പോലീസിന് കഴിയാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചത്. വൈഗയുടെ മരണത്തെക്കുറിച്ചും പിതാവ് സനു മോഹന്റെ നിരോധനത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് നിലവിലെ സ്ഥിതി പരിശോധിക്കുന്നത്.
ഇതിനിടെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ പരിശോധനയും പുരോഗമിക്കുകയാണ്. ഫ്‌ലാറ്റില്‍ നിന്നും കേസിന് നിര്‍ണായകമായ വഴിത്തിരിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മുന്‍പും പലതവണയും ഒളിവില്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ സനു മോഹന് ഒളിവില്‍ കഴിയാന്‍ പ്രത്യേക വൈദഗ്ധ്യം ഉണ്ടെന്ന വിലയിരുത്തലും അന്വേഷണ സംഘത്തിന് ഉണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് തന്നെ സനു മോഹനനെ ആരെങ്കിലും തട്ടിക്കൊണ്ടു പോകാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. നിലവില്‍ സനു തമിഴ് നാട്ടിലാണ് ഉള്ളത് എന്ന നിഗമനത്തിലാണ് പോലീസ്.