തൃശൂര്‍ പൂരം ; വെടിക്കെട്ടിന് അനുമതി
തൃശൂര്‍ പൂരത്തില്‍ സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ അനുമതി. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസിവ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. കൊവിഡ് സാഹചര്യത്തില്‍ പൂരം നടത്തിപ്പിന് അനുമതി നല്‍കിയപ്പോള്‍ വെടിക്കെട്ട് നടക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. സുപ്രിംകോടതി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം വെടിക്കെട്ട് നടത്താം.
കൂടുതല്‍ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം തീരുമാനിക്കും. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അടുത്ത ദിവസം ഉണ്ടാകും. 17ാം തിയതി കൊടിയേറ്റ് മുതല്‍ 24ാം തീയതി ഉപചാരം ചൊല്ലി പിരിയല്‍ വരെയുള്ള വെടിക്കെട്ടിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.