തമിഴ് നടന്‍ വിവേക് അന്തരിച്ചു

പ്രമുഖ തമിഴ് നടന്‍ വിവേക് അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. ഇന്ന് വെളുപ്പിനെ ചികിത്സയിലിരിക്കെയാണ് അന്ത്യം. 59ത് വയസായിരുന്നു. ഇന്നലെ രാവിലെ ഒരു ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോള്‍ പെട്ടെന്ന് നെഞ്ച് വേദന ഉണ്ടാവുകയും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ കഴിഞ്ഞ വ്യാഴഴ്ച്ച വിവേക് കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. ചെന്നൈയിലെ ഒമാനദുരര്‍ ആശുപത്രിയില്‍ നിന്നാണ് അദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്. അതിന് പിന്നാലെയായിരുന്നു താരത്തിന് ഹൃദായാഘാതം ഉണ്ടായത്. എന്നാല്‍ ഹൃദയഘാതത്തിന് വാക്‌സിനുമായി യാതൊരു ബന്ധമില്ലെന്ന് ഡോക്ടമാര്‍ അറിയിക്കുകയും ചെയ്തു. ഇരുനൂറിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം ഇടക്കാലത്തു മകന്റെ മരണത്തെ തുടര്‍ന്ന് അഭിനയ ലോകത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും സിനിമയില്‍ സജീവമായി വരുന്ന സമയത്താണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത് . 2009 ല്‍ രാജ്യം പത്മീശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. അഞ്ച് തവണ മികച്ച ഹാസ്യനടനുള്ള തമിഴ് നാടിന്റെ സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നാല് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചു.

1961ല്‍ തൂത്തുക്കുടിയില്‍ ജനിച്ച അദ്ദേഹം 1980 കാലഘട്ടങ്ങളില്‍ സംവിധായകന്‍ കെ ബാലചന്ദറിന്റെ സഹസംവിധായകനായിട്ടാണ് സിനിമ മേഖലയിലേക്കെത്തുന്നത്. 1987 ല്‍ കെ ബാലചന്ദറിന്റെ മാനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ ആദ്യമായി അഭിനയ രംഗത്ത് വിവേകെത്തുന്നത്. തുടര്‍ന്ന് 90കളിലും 2000ത്തിലും നിരവധി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഒരുകാലത്ത് തമിഴ് സിനിമിയില്‍ വടിവേലു കഴിഞ്ഞാല്‍ ഹാസ്യ കഥപാത്രങ്ങളുടെ പ്രധാനിയായിരുന്നു വിവേക്.