അതിര്‍ത്തിയില്‍ ഇടറോഡുകള്‍ അടച്ച് തമിഴ്നാട്
കേരളാ തമിഴ് നാട് ബോര്ഡറില് തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ ഇടറോഡുകള്‍ സഹിതം അടച്ച് തമിഴ്നാട്. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്നാട് സര്‍ക്കാരിന്റെ നടപടി. അതിര്‍ത്തിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേയ്ക്ക് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ഇ-പാസ് വാങ്ങാന്‍. അതിര്‍ത്തിയില്‍ എത്തുന്നവരുടെ സാംപിള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ടി സാഹചര്യമില്ല. സാംപിളിനൊപ്പം വിലാസവും ഫോണ്‍ നമ്പറും നല്‍കി യാത്രക്കാര്‍ക്ക് പോകാം. പരിശോധനാ ഫലം ഫോണിലേയ്ക്ക് അയച്ചു നല്‍കുകയാണ് ചെയ്യുക. വാളയാര്‍ അടക്ക മുള്ള അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമായി തുടരുകയാണ്. പാസ്സില്ലാത്ത ആരെയും നിലവില്‍ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നില്ല. കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്ന ദിവസങ്ങളിലുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്.