ജര്‍മ്മന്‍ മലയാളി ആസിഫ് നസീര്‍ (29) നിര്യാതനായി
മ്യൂണിക്ക്: കേരളത്തില്‍ അവധിക്കു പോയ സമയത്തു കോവിഡ് ബാധിതനായ മ്യൂണിക്ക് മലയാളി ആസിഫ് നസീര്‍ (29) അന്തരിച്ചു. കോവിഡ് സംബന്ധമായി തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
തിരുവനന്തപുരം, ബാലരാമപുരം, വഴിമുക്ക് സ്വദേശി ആണ് ആസിഫ് (പൂവാര്‍ റോഡ്, നസീമ മന്‍സില്‍). മ്യൂണിക്കില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയി ക്ലുണോ എന്ന കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ് ജനാബ് നസീര്‍. ഭാര്യ ഷമ്മാ ആസിഫ്. മകന്‍ അയ്ദിന്‍.
കേരള സമാജം മ്യൂണിക്കും ജര്‍മ്മനിയിലെ മലയാളി സമൂഹവും ആസിഫിന്റെ അകാല വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.